പ്രഹരമേറ്റ് ബി.ജെ.പി; യു.പിയിൽ എസ്.പിക്കും ബിഹാറിൽ ആർ.ജെ.ഡിക്കും ജയം
text_fieldsലഖ്നോ: യു.പിയിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ തറപറ്റിച്ച് സമാജ്വാദി പാർട്ടി (എസ്.പി), ബഹുജൻ സമാജ്വാദി പാർട്ടിയുടെ (ബി.എസ്.പി) പിന്തുണയോടെ മിന്നും ജയം നേടി. കോൺഗ്രസ് സ്ഥാനാർഥികൾ രണ്ടിടത്തും വൻ തോൽവി ഏറ്റുവാങ്ങി. ബിഹാറിൽ അരാരിയ ലോക്സഭ മണ്ഡലം ആർ.ജെ.ഡി നിലനിർത്തി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മണ്ഡലമായിരുന്നു ഗൊരഖ്പൂർ. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ റെക്കോഡ് വിജയം നേടിയ മണ്ഡലമായിരുന്നു ഫുൽപൂർ. പാർട്ടിയുടെ അഭിമാന മണ്ഡലങ്ങൾ നഷ്ടമായതിെൻറ ആഘാതത്തിലാണ് നേതൃത്വം.
യു.പിയിൽ എസ്.പി -ബി.എസ്.പി കൂട്ടുകെട്ടിൽ ബി.ജെ.പി സ്ഥാനാർഥികൾ നിലംപരിശായത് 2019ലെ േലാക്സഭ തെരഞ്ഞെടുപ്പിെൻറ ഗതി മാറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഗോരഖ്പുരിൽ പ്രവീൺ നിഷാദ്, കൗശലേന്ദ്ര സിങ് പേട്ടലിനെയും ഫുൽപുരിൽ നാഗേന്ദ്ര പ്രതാപ് സിങ് പേട്ടൽ, ഉപേന്ദ്ര ദത്ത് ശുക്ലയെയുമാണ് പരാജയപ്പെടുത്തിയത്. ഗോരഖ്പുരിൽ പ്രവീൺ നിഷാദിെൻറ ഭൂരിപക്ഷം 21,881 വോട്ടും ഫുൽപുരിൽ നാഗേന്ദ്ര പ്രതാപ് സിങ് പേട്ടലിെൻറ ഭൂരിപക്ഷം 59,613 വോട്ടുമാണ്. ഫുൽപുരിൽ പേട്ടലിന് 3,42,796 വോട്ടും ബി.ജെ.പിക്ക് 2,83,183 വോട്ടും ലഭിച്ചപ്പോൾ കോൺഗ്രസ് നേടിയത് 19,334 വോട്ടാണ്.
Lucknow: Samajwadi Party workers play with gulal & celebrate as trends show their candidates leading in #Phulpur & #Gorakhpur by polls. pic.twitter.com/GNrxzdTzPq
— ANI UP (@ANINewsUP) March 14, 2018
ബിഹാറിലെ അരാരിയയിൽ ആർ.ജെ.ഡിയിലെ സർഫറാസ് ആലം ബി.ജെ.പി സ്ഥാനാർഥി പ്രദീപ് കുമാർ സിംഗിനെയാണ് പരാജയപ്പെടുത്തിയത്. 61,988 വോട്ടിെൻറ ഭൂരിപക്ഷം. അരാരിയയിലെ എം.പിയായിരുന്ന ആർ.ജെ.ഡിയിലെ മുഹമ്മദ് തസ്ലിമുദ്ദീൻ മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തസ്ലീമുദ്ദീെൻറ മകനാണ് സർഫറാസ് ആലം. ഇദ്ദേഹം ജനതാദൾ (യുനൈറ്റഡ്) വിട്ടാണ് ലാലു പ്രസാദ് യാദവിെൻറ പാർട്ടിയിലെത്തിയത്. ബിഹാറിൽ െജഹനാബാദ് നിയമസഭ മണ്ഡലം ആർ.ജെ.ഡിയും ഭാഭുവ ബി.ജെ.പിയും നിലനിർത്തി.
െജഹനാബാദ് നിയമസഭ മണ്ഡലത്തിൽ ആർ.ജെ.ഡിയുടെ സുദയ് യാദവ്, ജനതാദൾ (യുനൈറ്റഡ്) സ്ഥാനാർഥി അഭിരാം ശർമയെ 30,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഭാഭുവയിൽ ബി.ജെ.പി സ്ഥാനാർഥി റിങ്കി റാണി പാണ്ഡെ ആണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ശംഭു സിങ് പേട്ടലിനെ 14,000ത്തോളം വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജെഹനാബാദിലെ ജനതാദൾ (യുനൈറ്റഡ്) സ്ഥാനാർഥി അഭിരാം ശർമയുടെ പരാജയം മുഖ്യമന്ത്രി നിതീഷ് കുമാറിന് മോശം വാർത്തയാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് വിശാല സഖ്യം വിട്ട് നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പിയുമായി കൈകോർത്തത്.
യു.പിയിൽ ബി.എസ്.പി ദലിത് വോട്ടുകൾ ഫലപ്രദമായി എസ്.പി സ്ഥാനാർഥികൾക്ക് നൽകിയതും ‘നിഷാദ്’ സമുദായ വോട്ടുകൾ ഇരുകക്ഷികളും ചേർന്ന് നേടിയതുമാണ് വിജയത്തിൽ നിർണായകമായത്. ഗോരഖ്പുരിൽ മാത്രം ‘നിഷാദ്’ സമുദായത്തിന് മൂന്നു ലക്ഷത്തിലധികം വോട്ടുണ്ട്. മുഖ്യമന്ത്രി ആദിത്യനാഥിെൻറ മണ്ഡലമായ ഗോരഖ്പുരിലെ പരാജയം ബി.ജെ.പിക്ക് താങ്ങാവുന്നതിലധികമാണ്. കഴിഞ്ഞ വർഷം ബി.ആർ.ഡി മെഡിക്കൽ കോളജിൽ കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ബി.ജെ.പി സർക്കാറിെനതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇൗ വിഷയം അഖിലേഷ് യാദവ് പ്രചാരണ വേളയിൽ ഉന്നയിക്കുകയും ചെയ്തു. അടുത്ത തവണ എസ്.പി യു.പിയിൽ അധികാരത്തിൽ വന്നാൽ, ഇൗ കാര്യത്തിൽ പുതിയ അന്വേഷണം നടത്തുമെന്ന് അഖിലേഷ് പറഞ്ഞു. ഫുൽപുരിൽ 37.39 ശതമാനവും ഗോരഖ്പുരിൽ 47.45 ശതമാനവുമായിരുന്നു പോളിങ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയുമായതോടെയാണ് ഗോരഖ്പുർ, ഫുൽപുർ ലോക്സഭ മണ്ഡലങ്ങളിൽ ഒഴിവുവന്നത്.
SP workers celebrate in Lucknow as trends show their candidates leading in Gorakhpur & Phulpur Lok Sabha by-polls, raise, 'Bhua-Bhateeja zindabad' slogans. pic.twitter.com/BTjievOjTL
— ANI UP (@ANINewsUP) March 14, 2018
ഗോരഖ്പുർ ലോക്സഭ മണ്ഡലം അഞ്ചുതവണ പ്രതിനിധാനംചെയ്തയാളാണ് യോഗി ആദിത്യനാഥ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3.13 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം. ആദിത്യനാഥിനു മുമ്പ് അദ്ദേഹത്തിെൻറ ഗുരുസ്ഥാനീയനായ യോഗി അവൈദ്യനാഥ് ഇവിടെനിന്ന് രണ്ടു തവണ എം.പിയായിട്ടുണ്ട്. മണ്ഡലത്തിലെ ബി.ജെ.പി ആധിപത്യത്തിന് എസ്.പി സ്ഥാനാർഥിയുടെ വിജയത്തോടെ തിരശ്ശീല വീഴുകയാണ്. ഗോരഖ്പുരിൽ പലതവണ എസ്.പി രണ്ടാമത് എത്തിയിട്ടുണ്ട്.
ഫുൽപുരിൽ എസ്.പി 1996 മുതൽ നാലു തവണ ജയിച്ചിട്ടുണ്ട്. ബി.ജെ.പി ആദ്യമായി ഫുൽപുരിൽനിന്ന് വിജയിക്കുന്നത് 2014ലാണ്. മൗര്യ ഇവിടെനിന്ന് മൂന്നു ലക്ഷത്തിലധികം വോട്ടിെൻറ ഭൂരിപക്ഷമാണ് അന്ന് നേടിയത്. മുമ്പ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ മണ്ഡലമായിരുന്നു ഫുൽപുർ. ഇപ്പോൾ, എസ്.പി -ബി.എസ്.പി കൂട്ടുകെട്ട് കോൺഗ്രസിനെ അപ്രസക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.