മോദിയും ഷായും ഇല്ല; ലോക്സഭയിൽ സ്പീക്കറും ഹാജരില്ല
text_fieldsന്യുഡൽഹി: ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർലമെൻറിനോട് വിശദീക രിക്കാൻ ഉത്തരവാദപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ഇരു സഭകളിലും ഹാജരില്ല. ഹോളി കഴിയാതെ ഇക്കാര്യത്തിൽ ചർച്ച അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ലോക്സഭ സ്പീക്കർ ഓം ബിർളയും രണ്ടു ദിവസമായി എത്തുന്നില്ല. കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ബാധ്യതപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ അതിനു തയാറായിട്ടില്ല. ഇതിനിടയിലാണ് ശ്രദ്ധ കോവിഡിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്ന സർക്കാർ മുൻകൈയെടുത്ത് ഏഴ് കോൺഗ്രസ് എം.പിമാരെ സമ്മേളനകാലം മുഴുവൻ സസ്പെൻഡ് ചെയ്തത്. ഇത് വംശീയാതിക്രമത്തിെൻറ പ്രതിഷേധച്ചൂട് അടങ്ങുന്നതുവരെ പാർലമെൻറിലെ ചർച്ച നീട്ടിക്കൊണ്ടുപോകാനുള്ള ഭരണപക്ഷത്തിെൻറ അടവുകൂടിയായി.
50ഓളം പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർ വഴിയാധാരമാവുകയും ചെയ്ത ഗുരുതര വിഷയം പാർലമെൻറ് ചർച്ചചെയ്യാൻ പോലും അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധതയാണ് സർക്കാർ കാണിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവിധ പ്രതിപക്ഷ പാർട്ടികളിൽ പെട്ടവരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ കൂട്ടത്തോടെ തള്ളുകയുമാണ്. കോവിഡ് ആധിയായി നിൽക്കുന്നുവെങ്കിലും ഡൽഹി വംശീയാതിക്രമം സൃഷ്ടിച്ച ഉത്കണ്ഠകളിലാണ് രാജ്യം. ഇക്കാര്യം പാർലമെൻറിൽ ഉന്നയിക്കാൻ അവസരം നൽകാതെ വൈറസിനെ കുറിച്ച ഹ്രസ്വചർച്ചക്ക് അനുവദിക്കുകയാണ് സർക്കാർ ചെയ്തത്. അതാകട്ടെ, നെഹ്റുകുടുംബത്തെ അവഹേളിക്കാനുള്ള അവസരമാക്കി. അങ്ങോട്ട് പ്രതിപക്ഷ ശ്രദ്ധ തിരിച്ചുവിട്ടു. വെള്ളിയാഴ്ച ഇതേച്ചൊല്ലിയാവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ഡൽഹിയിലെ പൊലീസിെൻറ ചുമതലയുള്ള അമിത് ഷാ സ്ഥാനമൊഴിയണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ, ഇതൊന്നും സർക്കാറിനെ അലട്ടുന്നില്ല.
അടിയന്തര പ്രമേയ നോട്ടീസ് തള്ളേണ്ടി വന്ന സ്പീക്കർ, ബഹളങ്ങളുടെ പേരുപറഞ്ഞാണ് രണ്ടു ദിവസമായി സഭയിൽനിന്ന് വിട്ടു നിൽക്കുന്നത്. ഇതിനിടയിൽ ഏഴു പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം പാസാക്കിയത് പകരക്കാരിയായ ബി.ജെ.പിയിലെ മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ്. സസ്പെൻഷൻ അംഗീകരിക്കുന്നില്ലെന്നും ഇനിയുള്ള ദിവസങ്ങളിലും സഭക്കുള്ളിൽ പ്രതിഷേധം ആവർത്തിക്കുമെന്നും കോൺഗ്രസിെൻറ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. തിങ്കളാഴ്ച രണ്ടാംപാദ ബജറ്റ് സമ്മേളനം തുടങ്ങിയതു മുതൽ ലോക്സഭയും രാജ്യസഭയും ബഹളമയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.