ലോക്സഭയിൽ നേതൃത്വം ഏറ്റെടുക്കാമെന്ന് തരൂര്‍
text_fieldsന്യൂഡൽഹി: ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറാ ണെന്ന് ശശി തരൂര്‍. പാര്‍ട്ടി ചുമതലപ്പെടുത്തിയാൽ ഏറ്റെടുക്കും. വാർത്ത ഏജൻസിക്ക് ന ൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിൽ 52 സീറ്റുള്ള കോണ്‍ഗ്രസിന് പ്രതി പക്ഷ നേതൃപദവി നൽകാൻ ഇടയില്ല. എന്നാല്‍, ലോക്സഭയില്‍ കോണ്‍ഗ്രസിെൻറ സഭാകക്ഷി നേതാവ് ദക്ഷിണേന്ത്യയില്നിന്നാകാനാണ് സാധ്യത. അതിന് ഏറ്റവും സാധ്യത കേരളത്തിൽനിന്നുമാണ്. അതിെൻറകൂടി അടിസ്ഥാനത്തിലാണ് ചോദ്യത്തിന് ഉത്തരമായി തരൂരിെൻറ തുറന്നുപറച്ചിൽ. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മൂന്നാംതവണയാണ് ശശി തരൂര്‍ വിജയിക്കുന്നത്. അതേസമയം, സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിതന്നെയാകുമെന്ന് സൂചനയുണ്ട്. അതിന് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചെന്നാണ് വാർത്തകൾ.
കോൺഗ്രസിനെ നയിക്കാൻ ഏറ്റവും യോജിച്ച ആളാണ് രാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ മുറിവുകൾ തടവിയിരിക്കാൻ കോൺഗ്രസിന് നേരമില്ല. പലയിടത്തുമുള്ള നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ ഒരുക്കേണ്ട നേരമാണിത്. അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള രാഹുലിെൻറ നിലപാട് പാർട്ടിയെ പ്രതിസന്ധിയിലാക്കും. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളെയും ബാധിക്കും. കോൺഗ്രസ് മാത്രമാണ് ബി.ജെ.പിക്ക് ബദൽ.
രാഹുലിെൻറ നേതൃത്വത്തിൽ രാജ്യത്തിനും പാർട്ടിക്കും ഏറെ പ്രതീക്ഷയുണ്ട്. നെഹ്റു-ഗാന്ധി കുടുംബങ്ങളിലുള്ളവർക്ക് പാർട്ടിയെ നന്നായി നയിക്കാൻ കഴിയും. സ്വാതന്ത്ര്യാനന്തരം അത് തെളിയിക്കപ്പെട്ടതുമാണ് -തരൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.