Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലണ്ടനിൽനിന്ന്​...

ലണ്ടനിൽനിന്ന്​ ഡൽഹിയിലേക്ക്​ വിമാന ടിക്കറ്റിന്​ 50,000 രൂപ; വിമാനനിരക്കുകൾ അറിയാം

text_fields
bookmark_border
ലണ്ടനിൽനിന്ന്​ ഡൽഹിയിലേക്ക്​ വിമാന ടിക്കറ്റിന്​ 50,000 രൂപ; വിമാനനിരക്കുകൾ അറിയാം
cancel

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽനിന്നും രാജ്യത്തേക്ക്​ മടങ്ങുന്ന പ്രവാസികളുടെ വിമാനടിക്കറ്റ്​ നിരക്കുകൾ പ്രഖ്യാപിച്ചു. എയർ ഇന്ത്യയുടെ 64 വിമാനങ്ങളിലായി മേയ്​ ഏഴുമുതൽ 13 വരെ 15,000 ത്തിലധികം പ്രവാസികളെയായിരിക്കും രാജ്യത്ത്​ തിരികെ എത്തിക്കുക. മേയ്​ 13 ന്​ ശേഷം സ്വകാര്യ വിമാനകമ്പനികളും പ്രവാസികളെ നാട്ടിലെത്തിക്കാൻ പങ്കുചേരും. 

ലണ്ടനിൽ നിന്നും ഡൽഹിയിലേക്കെത്താൻ ഒരാൾക്ക്​ 50,000 രൂപയാണ്​ വിമാന ടിക്കറ്റ്​ നിരക്ക്​. ധാക്കയിൽ നിന്ന്​ ഡൽഹിയിലേക്ക്​ 12,000 രൂപയുമായിരിക്കും ടിക്കറ്റ്​ ​നിരക്കെന്ന്​ കേന്ദ്രമന്ത്രി ഹർദീപ്​ സിങ്​ പുരി അറിയിച്ചു. യു.എസിൽനിന്നും ഇന്ത്യയിലേക്കെത്താൻ ഒരു ടിക്കറ്റിന്​ ഒരു ലക്ഷം രൂപയായിരിക്കും ഈടാക്കുക. ഗൾഫ്​ രാജ്യങ്ങളിൽനിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ്​ നിരക്കുകൾ 14,000ത്തിനും 19000നായിരത്തിനും ഇടയിലാണ്​. 

കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്തുനിന്നെത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണം. ആദ്യത്തെ 64 വിമാനങ്ങളും എയർ ഇന്ത്യയുടേതായിരിക്കും. യു.എ.ഇ, യു.കെ, യു.എസ്​, ഖത്തർ, സൗദി അറേബ്യ, സിങ്കപ്പൂർ, മലേഷ്യ, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ബഹ്​റൈൻ, കുവൈത്ത്​, ഒമാൻ എന്നീ 12 രാജ്യങ്ങളിൽ നിന്നാണ്​ പ്രവാസികളെ നാട്ടിലെത്തിക്കുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiamalayalam newsindia newsExpatcovid 19lockdown
News Summary - London Delhi flight ticket to cost Rs 50,000 -India news
Next Story