ഹസനിൽ തെരെഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ രാജിക്കൊരുങ്ങി പ്രജ്വൽ
text_fieldsബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് തൊട്ടുപിറകെ രാജി സന്നദ്ധത അറിയിച്ച് കര്‍ണാടകയിലെ ജെ.ഡി.എ സ് എം.പി പ്രജ്വല്‍ രേവണ്ണ. ഹസനിൽ നിന്നും 1,41,324 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച പ്രജ്വല്‍ തുമകുരുവില്‍ പരാജയപ ്പെട്ട മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡക്ക് വേണ്ടിയാണ് രാജി പ്രഖ്യാപിച്ചത്. എന്നാൽ പ്ര ജ്വലിെൻറ രാജി ജെ.ഡി.എസോ ദേവഗൗഡയോ അംഗീകരിച്ചിട്ടില്ല.
വര്‍ഷങ്ങളായി ജെ.ഡി.എസിെൻറ കുത്തകയായിരുന്ന ഹസന്‍ സീറ്റ് കൊച്ചുമകന് വിട്ട് കൊടുത്താണ് 86കാരനായ ദേവഗൗഡ തുമകുരുവില്‍ മത്സരിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ ബസവരാജിനോട് അദ്ദേഹം 13,339 വോട്ടിന് പരാജയപ്പെട്ടു.
കർണാടകയിലെ ഏക ജെ.ഡി.എസ് എം.പിയാണ് പ്രജ്വൽ. വെള്ളിയാഴ്ച രാവിലെ പത്രസമ്മേളനം വിളിച്ച പ്രജ്വല്‍ രേവണ്ണ രാജി പ്രഖ്യാപിക്കുകയായിരുന്നു. ‘സംസ്ഥാനത്തെ ജനങ്ങളും ജെ.ഡി.എസ് പ്രവര്‍ത്തകരും എച്ച്.ഡി.ദേവഗൗഡ പാര്‍ലമെൻറിൽ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഹസനിലെ ജനങ്ങളും അതാഗ്രഹിക്കുന്നുന്നു. അത് കൊണ്ട് ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹാസനില്‍ നിന്ന് ദേവഗൗഡ വീണ്ടും ജയിച്ച് പാര്ലമെൻറിലെത്തും’ - പ്രജ്വൽ പറഞ്ഞു. രാജിവെക്കുന്നതിന് മുമ്പ് എച്ച്.ഡി.ദേവഗൗഡ, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ദേവഗൗഡയുടെ മകനും കർണാടക പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ. ദേവഗൗഡയുടെ മറ്റൊരു മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖില്‍ കുമാരസ്വാമി മാണ്ഡ്യയില്‍ മത്സരിച്ചിരുന്നെങ്കിലും സ്വതന്ത്രയായി മത്സരിച്ച സുമലതയോട് പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.