നോട്ട് അസാധുവാക്കൽ: ദീർഘകാല ഫലം ലഭിക്കുമെന്ന് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ട് അസാധുവാക്കൽ നടപടിയിലൂടെ ദീർഘകാല ഫലമാണ് ലഭിക്കുകയെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യത്തെ 86 ശതമാനം പേപ്പർ കറൻസിയും പിൻവലിക്കുേമ്പാൾ അതിന് സജ്ജമാകുന്ന രീതിയിൽ നോട്ടുകൾ ഒരുക്കണമായിരുന്നു. അത് സങ്കീർണവും സമയമെടുക്കുന്നതുമാണ്. ഒരു മാസംകൊണ്ട് പിൻവലിച്ച അത്രയും തുകയുടെ കറൻസി പുന:സ്ഥാപിക്കാൻ കഴിയില്ല. സർക്കാരും ആർ.ബി.െഎയും അതിനു വേണ്ടി തയാറാകേണ്ടതുണ്ട്. അച്ചടി കൂടാതെ 1.33 ലക്ഷം ബാങ്കുകൾക്കും 1.5 ലക്ഷം പോസ്റ്റ് ഒാഫീസുകളിലേക്കും പണം എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നോട്ടുമാറ്റമെന്നത് താൽക്കാലികമായ ഒരു പ്രക്രിയയല്ല. അത് വലിയൊരു ജനതക്കു മേൽ നടപ്പിലാക്കുേമ്പാൾ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ജനസംഖ്യ കൂടുതലുള്ളതിനാൽ ബാങ്കുകളിൽ വലിയ വരികളും തിരക്കുമുണ്ടാകും. എന്നാൽ ജനങ്ങൾ അതുമായി സഹകരിച്ചു വരികയാണെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
നോട്ടുമാറ്റം രാജ്യത്തെ ഡിജിറ്റൽ കറൻസിയിലേക്ക് മാറ്റുകയാണ്. വ്യാപാര –വ്യവസായ മേഖലകളിൽ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പേപ്പർ കറൻസി ഉപയോഗിക്കുന്നത് കുറച്ച് ഡെബിറ്റ് കാർഡുകൾ, ഇ വാലറ്റുകൾ എന്നിവയിലേക്ക് മാറണം. രാഷ്ട്രീയക്കാരിലും മാധ്യമങ്ങളിലുമാണ് നോട്ടുമാറ്റം ബുദ്ധിമുട്ടായി കാണുന്നത്. എന്നാൽ സർക്കാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ജനങ്ങൾ മാറി കഴിഞ്ഞു. സാമ്പത്തിക വളർച്ചയിൽ രാജ്യം മുന്നോട്ടു കുതിക്കുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
ടെക്നോളജിയുടെ വളർച്ച തടയാൻ കഴിയില്ല. അതുപോലെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും നടപ്പാകുമെന്നതിൽ സംശയം വേണ്ട. ഉയർന്നു വരുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്കിലൂടെ രാജ്യം വൻ സമ്പദ്വ്യവസ്ഥയായി മാറുമെന്നും ജയ്റ്റ്ലി അവകാശപ്പെട്ടു. 14ാമത് ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.