കൽക്കരി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനാണ് ദീർഘകാലത്തേക്കുള്ള പരിഷ്കാരങ്ങൾ-ധർമേന്ദ്ര പ്രദാൻ
text_fieldsന്യൂഡൽഹി: കൽക്കരി ദീർഘകാലത്തേക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാണ് പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രദാൻ. പുതിയ തീരുമാനപ്രകാരം രാജ്യത്ത് കൽക്കരിയുടെ ഉൽപാദനം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യമേഖലക്കും കൽക്കരി ഖനനത്തിന് അനുമതി നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയും പൊതുമേഖലയും ഒരുമിച്ച് കൽക്കരി ഖനനം നടത്തും. ഇന്ത്യക്ക് ധാതുക്കളുടെ വലിയ സമ്പത്തുണ്ട്. ഇതാദ്യമായാണ് ഇന്ത്യയിൽ ഖനികൾ ലേലം ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൽക്കരി മേഖലയിൽ സ്വകാര്യ മേഖലക്ക് കൂടി പങ്കാളിത്തം നൽകുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 ഖനികൾ ഉടൻ ലേലം ചെയ്യുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.