ഡിജിറ്റൽ മാധ്യമങ്ങളെ ആദ്യം നിയന്ത്രിക്കു; സുപ്രീംകോടതിയോട് കേന്ദ്രസർക്കാർ
text_fieldsന്യൂഡല്‍ഹി: ഇലക്ട്രോണിക് മാധ്യമങ്ങള്ക്കുമുമ്പ് ഡിജിറ്റല്‍ മാധ്യമങ്ങളെയാണ് നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുസ്ലിംകളെ നിന്ദിക്കാന്‍ നോക്കിയെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയ സുദര്ശന് ടി.വിയുടെ 'യു.പി.എസ്.സി ജിഹാദി'നെതിരായ കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചാനലുകളല്ല, ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് അതിലേറെ ഭീഷണിയെന്ന് കേന്ദ്രം ബോധിപ്പിച്ചു.
മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് സുദര്ശന് ടി.വിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയ ശേഷമായിരുന്നു സുപ്രീംകോടതിയുടെ വിലക്ക്. ചാനലുകളുടെ കാര്യത്തില്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, ചാനലുകളുടെ കാര്യത്തിലല്ല, ഡിജിറ്റല്‍ മാധ്യമങ്ങളുടെ കാര്യത്തിലാണ് ആദ്യം തീര്‍പ്പുണ്ടാക്കേണ്ടത് എന്നാണ് കേന്ദ്രം ബോധിപ്പിച്ചത്. ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മതിയായ നിയന്ത്രണമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. ഇവ രണ്ടിെൻറയും കാര്യത്തില്‍ മതിയായ ചട്ടക്കൂടുകളും കോടതി വിധികളുമുണ്ട്. എന്നാല്‍, ഡിജിറ്റല്‍ മാധ്യമങ്ങളായ വാട്സ്ആപ്, ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ളവ വേഗത്തിലെത്തുന്നതും വൈറലാകാന്‍ ശേഷിയുള്ളതുമാണ്. സാധ്യത പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളാണ് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതെന്നും ആ വിഷയം സുപ്രീംകോടതി ഏറ്റെടുക്കണമെന്നും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.