ഇന്ത്യയെയും റഷ്യയെയും നോക്കൂ, അവിടത്തെ വായു മലിനമാണ്; പ്രസിഡന്‍റ് സംവാദത്തിൽ ട്രംപ്
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് സംവാദത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വായു മലനീകരണം പരാമർശിച്ച് ഡോണൾഡ് ട്രംപ്. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ വായു മലിനമാണെന്ന് ട്രംപ് പറഞ്ഞു. ഈ രാജ്യങ്ങൾ തങ്ങളുടെ വായു പരിപാലിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
കോടിക്കണക്കിന് ഡോളർ വേണ്ടതിനാൽ പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറി. ആയിരക്കണക്കിന് കമ്പനികൾ ഉടമ്പടിയിൽ ഉൾപ്പെടും. ദശലക്ഷക്കണക്കിന് തൊഴിലുകൾ ത്യജിക്കാനാവില്ല. അത് വളരെ അന്യായമാണെന്നും ട്രംപ് ടി.വി സംവാദത്തിൽ വ്യക്തമാക്കി.
ലോകത്ത് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ച ആഗോള കാർബൺ പദ്ധതി പ്രകാരം 2017ൽ ആഗോള കാർബൺ പുറംന്തള്ളൽ ഏഴു ശതമാനമാണ്.
മുൻ പ്രസിഡന്‍റ് ബറാക് ഒബാമ മുഖ്യപങ്ക് വഹിച്ച് രൂപം നൽകിയ പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിൻമാറുന്നതായി 2017 ജൂൺ ഒന്നിനാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. 2019ൽ പിന്മാറുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 2020 നവംബർ നാലിന് കരാറിൽ നിന്ന് യു.എസ് പൂർണമായി പുറത്തുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.