Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rahul gandhi
cancel
Homechevron_rightNewschevron_rightIndiachevron_right'രണ്ടുപേർക്കായി...

'രണ്ടുപേർക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു' -പാചകവാതക വില വർധനവിനെതിരെ രാഹുൽ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: രണ്ടുപേരുടെ വികസനത്തിനായി കേന്ദ്രസർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഗാർഹിക പാചക വാതക വില 50 രൂപ ഉയർത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാചക വാതക വില വർധിപ്പിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്​കാ സാത്ത്​, സബ്​കാ വികാസ്​ മുദ്രാവാക്യത്തെ ട്രോളിയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്കും പുറമെ കോർപ​േററ്റ്​ ഭീമൻമാരായ അനിൽ അംബാനിയുടെയും ഗൗതം അദാനിയുടെയും പേരെടുത്ത്​ പറയാതെയായിരുന്നു വിമർശനം. മോദി -അമിത്​ ഷാ, അംബാനി -അദാനി കൂട്ടുകെട്ടിനെതിരെ നേരത്തെയും രാഹുൽ വിമർശനമുന്നയിച്ചിരുന്നു.

കാർഷിക നിയമങ്ങൾ മോദിയുടെയും അമിത്​ ഷായുടെയും സുഹൃത്തുക്കൾക്ക്​ വേണ്ടിയാ​െണന്നായിരുന്നു വിമർശനം.

ഗാർഹിക ഉ​പ​േഭാക്താൾക്കുള്ള പാചക വാതക സിലിണ്ടറിന്​ 50 രൂപയാണ്​ കൂട്ടിയത്​. ഇതോടെ ഒരു സിലിണ്ടറിന്​ 769 രൂപയായി. ഡിസംബറിന്​ ശേഷം മൂന്നാം തവണയാണ്​ പാചകവാതക വില കൂടുന്നത്​. രാജ്യത്ത്​ ഇന്ധനവിലയും കുതിച്ചുയരുകയാണ്​. പെട്രോൾ ലിറ്ററിന്​ 90 രൂപ കടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG Price HikeRahul Gandhi
News Summary - Looting From Public Rahul Gandhi Attacks Centre Over LPG Price Hike
Next Story