ഹനുമാൻ കായിക താരമാണെന്ന് യു.പി മന്ത്രി
text_fieldsന്യൂഡൽഹി: ഹനുമാെൻറ പേരിലുള്ള തർക്കം അവസാനിക്കുന്നില്ല. ദലിതനും മുസ്ലീമും ജാട്ടും കടന്ന് ഇപ്പോൾ ഹനുമാ നെ കായിക താരമാക്കിയിരിക്കുകയാണ് യു.പി മന്ത്രി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും യു.പി മന്ത്രിയുമായ ചേതൻ ചൗഹാനാ ണ് ഹനുമാൻ കായികതാരമാണെന്ന് പറഞ്ഞത്. ഇന്നും നിരവധി കായിക താരങ്ങൾ ആരാധിക്കുന്ന ഹനുമാെൻറ ജാതി ചർച്ച ചെയ്യേണ്ടതില്ലെന്നും ചൗഹാൻ പറയുന്നു.
ശത്രുക്കളോട് മൽപിടുത്തം നടത്തിയ കായികതാരമാണ് ഹനുമാൻ എന്നാണ് എെൻറ വിശ്വാസം. മത്സരങ്ങളിൽ വിജയിക്കാൻ ഹനുമാനെ പോലെ ശക്തിയും ഉൗർജ്ജവും നൽകണമെന്ന് ഇൗ രാജ്യത്തെ കായിക താരങ്ങൾ ഇപ്പോഴും പ്രാർഥിക്കുന്നുണ്ട്. ഹനുമാെൻറ മതം നോക്കിയല്ല കായിക താരങ്ങൾ അദ്ദേഹത്തെ ആരാധിക്കുന്നത്. വിശുദ്ധർക്കും യോഗിക്കും മതമില്ലാത്തതു പോലെ ഹനുമാനിൽ വിശ്വസിക്കുന്നു. ഞാൻ ഹനുമാനെ ദൈവമായി കരുതുന്നു. ഒരു തരത്തിലുള്ള മതവുമായും അദ്ദേഹത്തെ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. - ചൗഹാൻ പറഞ്ഞു.
നേരത്തെ, രാജസ്ഥൻ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഹനുമാൻ ദലിതനാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അതിനു പിറകെ ഹനുമാനെ മുസ്ലീമാക്കി മറ്റൊരു ബി.ജെ.പി നേതാവും രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.