ഭഗവാൻ കൃഷ്ണനും ഹനുമാനുമാണ് ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ -ജയ്ശങ്കർ
text_fieldsന്യൂഡൽഹി: നയതന്ത്രത്തെ കുറിച്ച് വിശദീകരിക്കവെ, രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വാചാലനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. 'ദ ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്'-എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പുനെയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ഭഗവാൻ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വലിയ ഒരു ദൗത്യമാണ് ഹനുമാന് ഉണ്ടായിരുന്നത്.
നയതന്ത്രത്തിലൂന്നിയാണ് അദ്ദേഹം അത് പൂർത്തിയാക്കിയത്. രാവണനിൽ നിന്ന് സീതയെ രക്ഷിച്ചതിനെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ജയ്ശങ്കർ വ്യക്തമാക്കി. തന്ത്രപരമായ ക്ഷമയാണ് വേണ്ടതെങ്കിൽ നമ്മൾ കൃഷ്ണനെ മാതൃകയാക്കണം. ശിശുപാലന് നൂറുതവണ മാപ്പുകൊടുക്കുമെന്നാണ് കൃഷ്ണൻ പറഞ്ഞത്. നൂറ്റിയൊന്നാമതും തെറ്റ് ചെയ്താൽ കൃഷ്ണൻ ശിശുപാലനെ വധിക്കുമായിരുന്നു.
കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രയെ ജയശങ്കർ ഉപമിച്ചത് ''മൾട്ടിപോളാർ ഇന്ത്യ'' എന്നാണ്. തന്നെ വിദേശകാര്യ മന്ത്രിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജയശങ്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.