ചരക്കുലോറി സമരം പിന്‍വലിച്ചു
text_fieldsന്യൂഡൽഹി: എട്ടു ദിവസമായി തുടരുന്ന ചരക്കുലോറി സമരം പിൻവലിച്ചതായി ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയവും ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാമെന്ന കേന്ദ്ര സർക്കാറിെൻറ ഉറപ്പ് വിശ്വാസത്തിലെടുത്താണ് തീരുമാനം.
മോട്ടോർ വാഹനനിയമം ഭേദഗതി ചെയ്യുക, ഇന്ധനവില കുറക്കുക, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുറക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ആഹ്വാനപ്രകാരമാണ് ലോറിസമരം തുടങ്ങിയത്.
രാജ്യത്തെ 93 ലക്ഷം ചരക്കുലോറികൾ സമരത്തിൽ പെങ്കടുത്തു. സമരത്തെ തുടർന്ന് നിത്യോപയോഗ സാധനവില ക്രമാതീതമായി കൂടിയതോടെ ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന മാരത്തൺ ചർച്ചക്കൊടുവിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.