ചരക്കുലോറി സമരം: ഇന്ന് വീണ്ടും ചർച്ച
text_fieldsകോയമ്പത്തൂർ: തമിഴ്നാട് ഉൾപ്പെടെ ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ചരക്കുലോറി സമരം എട്ടാം ദിവസത്തിലേക്ക്. പ്രശ്നപരിഹാരം ഉണ്ടാവാത്തപക്ഷം ഏപ്രിൽ എട്ട് മുതൽ രാജ്യമൊട്ടുക്കും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംഘടന പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇൗ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കേന്ദ്ര ധനമന്ത്രി, ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി എന്നിവരുമായി ദക്ഷിണേന്ത്യൻ ലോറിയുടമ സംഘം ഭാരവാഹികൾ വീണ്ടും ചർച്ച നടത്തും. ഇൻഷുറൻസ് കമ്പനി അധികൃതരും തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധികളും പെങ്കടുക്കുെമന്ന് തമിഴ്നാട് ലോറിയുടമ സംഘം പ്രസിഡൻറ് കുമാരസ്വാമി അറിയിച്ചു. തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 40 ശതമാനം വർധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. കഴിഞ്ഞദിവസം ഹൈദരാബാദിൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികളുമായി ലോറിയുടമ സംഘം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം മൂലം ചരക്കുനീക്കം ബാധിച്ചതിനാൽ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടി വരികയാണ്.
സമരത്തിന് പാചക വാതക ടാങ്കർ ലോറികളും പിന്തുണ പ്രഖ്യാപിച്ചതിനാൽ സിലിണ്ടറുകളുടെ വിതരണവും അവതാളത്തിലാവുന്ന സ്ഥിതിയാണ്. നാമക്കൽ മേഖലയിലെ പൗൾട്രി ഫാമുകളിൽ കോടിക്കണക്കിന് കോഴിമുട്ടയാണ് കെട്ടിക്കിടക്കുന്നത്. ഇറച്ചിക്കോഴികളുടെ വിപണനവും പ്രതിസന്ധിയിലാണ്.
ചെറുവാഹനങ്ങളിൽ കൊണ്ടുപോകുന്നതിനാൽ പച്ചക്കറിക്ക് ചില്ലറ വിൽപന നിരക്ക് ക്രമാതീതമായി ഉയർന്നു. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടാവാത്തപക്ഷം വിഷു ചന്തകളും കടുത്ത പ്രതിസന്ധിയിലാകും.
ചർച്ച പരാജയപ്പെട്ടാൽ സമരം പുനരാരംഭിക്കും -ലോറി ഉടമകൾ
പാലക്കാട്: വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ മാറ്റിവെച്ച ലോറി സമരം പുനരാരംഭിക്കുമെന്ന് ലോറി ഉടമകൾ. കേന്ദ്ര സർക്കാറിെൻറയും ഐ.ആർ.ഡി.എ (ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി) പ്രതിനിധികളും ചരക്ക് ലോറി ഉടമകളുടെ സംഘടന ഭാരവാഹികളും തമ്മിലാണ് ഡൽഹിയിൽ ചർച്ച നടക്കുന്നത്. സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് പി.കെ. ജോണും ജനറൽ സെക്രട്ടറി എം. നന്ദകുമാറും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ചർച്ച പരാജയപ്പെട്ടാൽ സമരം പുനരാരംഭിക്കുന്ന കാര്യം അറിയിച്ചത്.
സമരത്തിെൻറ പേരുപറഞ്ഞ് ചില വ്യാപാരികൾ വിലവർധനവിനും പൂഴ്ത്തിവെപ്പിനും ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ സർക്കാർ നടപടി കൈക്കൊള്ളണമെന്നും സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ കേരള ഭാരവാഹികൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.