Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേര സച്ചാ...

ദേര സച്ചാ സൗദയിൽനിന്ന്​  നഷ്​ടപരിഹാരം ഇൗടാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
dera sacha
cancel
camera_alt??? ????? ??? ????????? ???? ?????? ????? ??????? ???????????? ??????????? ?????????????
ച​ണ്ഡി​ഗ​ഡ്​: ആ​ൾ​ദൈ​വം ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്ങി​​െൻറ അ​നു​യാ​യി​ക​ൾ  നാ​ശ​ന​ഷ്​​ട​മു​ണ്ടാ​ക്കി​യാ​ൽ​ ദേ​ര സ​ച്ചാ സൗ​ദ​യി​ൽ നി​ന്ന്​ ന​ഷ്​​ട​പ​രി​ഹാ​രം ഇൗ​ടാ​ക്ക​ണ​മെ​ന്ന്​ പ​ഞ്ചാ​ബ്​ -ഹ​രി​യാ​ന ഹൈ​കോ​ട​തി. സി.​ബി.​െ​എ കോ​ട​തി​വി​ധി വ​ന്നാ​ൽ സ്​​ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​യു​ധം ഉ​പ​യോ​ഗി​ക്കാ​മെ​ന്നും കോ​ട​തി ഹ​രി​യാ​ന സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ചു. നി​രോ​ധ​ന ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും സി.​ബി.​െ​എ കോ​ട​തി​വി​ധി അ​റി​യാ​ൻ ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്ങി​​െൻറ ഒ​ന്ന​ര​ല​ക്ഷം​ അ​നു​യാ​യി​ക​ൾ എ​ത്തി​യ​ത്​ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്​​ന​മു​ണ്ടാ​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ച്​​കു​ല സ്വ​ദേ​ശി ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ​ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. സി​ങ്​ സ​രോ​ൺ, ജ​സ്​​റ്റി​സു​മാ​രാ​യ അ​വ്​​നീ​ഷ്​ ജി​ങ്കാ​ൻ, സൂ​ര്യ​കാ​ന്ത്​ എ​ന്നി​വ​ര​ങ്ങി​യ ഫു​ൾ​ബെ​ഞ്ചി​​െൻറ നി​ർ​ദേ​ശം. സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ അ​നു​യാ​യി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ദേ​ര സ​ച്ചാ സൗ​ദ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ എ​സ്.​കെ. ഗാ​ർ​ഗ്​ ന​ർ​വ​ണ​യോ​ട്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. 
സ്വ​ത്തു​ക്ക​ൾ​ക്കും മ​റ്റും നാ​ശ​ന​ഷ്​​ടം വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ ഇ​ത്​ വി​ഡി​യോ​യി​ൽ പ​ക​ർ​ത്ത​ണം. അ​ക്ര​മം ത​ട​യു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രെ  ഏ​തെ​ങ്കി​ലും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളോ മ​ന്ത്രി​യോ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്നും പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ച​ണ്ഡി​ഗ​ഡി​ലും എ​ന്തു വി​ല​കൊ​ടു​ത്തും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 
രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി, മ​ത​സം​ഘ​ട​ന നേ​താ​ക്ക​ൾ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്​​താ​വ​ന​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtdera sacha saudaGurmeet Raam RahimLoss duerecovered
News Summary - Loss due to violence must be recovered from Dera Sacha Sauda, orders High Court
Next Story