ഭർത്താവിനെയും ഭർതൃപിതാവിനെയും നഷ്ടമായി; കോവിഡിനെതിരെ മനക്കരുത്തിൽ ൈഷനിയുടെ പോരാട്ടജീവിതം
text_fieldsബംഗളൂരു: കോവിഡ് രോഗബാധിതയാവുകയും ആ രോഗം മൂലം ഭർത്താവിനെയും ഭർതൃപിതാവിനെയും നഷ്ടമാവുകയും ചെയ്ത മലയാളിയായ ആരോഗ്യപ്രവർത്തക കണ്ണീരോടെ പ്രതിരോധ വാക്സീൻ സ്വീകരിച്ചു. ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ നഴ്സിങ് ഹെഡ് ആയ ൈഷനി വർഗീസ് എന്ന 48 കാരിയാണ് കോവിഡ് കാലത്ത് അനുഭവിച്ച വേദനകൾക്കിടയിൽ വാക്സിൻ സ്വീകരിച്ചത്.
ഇത്തിരി നേരത്തെ ഇൗ ജീവൻരക്ഷാ ഒൗഷധം എത്തിയിരുന്നെങ്കിൽ പ്രിയെപ്പട്ട രണ്ടുപേർ തനിക്കൊപ്പം ഇപ്പോഴും കളിചിരിയോടെ ഇരുന്നേനെ എന്ന് ഒാർത്തായിരുന്നു ൈഷനിയുടെ കണ്ണുകൾ നിറഞ്ഞത്.
കോവിഡ് മഹാമാരിക്കെതിരെ അക്ഷരാർഥത്തിലുള്ള പോരാട്ടമാണ് ഇവരുടെ ജീവിതം. ഇടവും വലവുമായി ജീവിതത്തിലൊപ്പം നിന്നവരുടെ ജീവൻ കോവിഡ് എടുത്തപ്പോഴും തളരാതെ മുന്നോട്ടുനീങ്ങാൻ മനസ്സിനെ സ്വയം പാകപ്പെടുത്തി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ജോലിസ്ഥലത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തെ നയിച്ചു.
കോട്ടയം സ്വദേശിയായ ഷൈനി വർഗീസിെൻറ ഭർത്താവും ഭർതൃപിതാവും ബംഗളൂരുവിൽ കോവിഡ് ബാധിതരായാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം ജൂൈലയിലാണ് അവർക്കൊപ്പം ഷൈനിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചത്. 51കാരനായ ഭർത്താവിനായിരുന്നു ആദ്യം രോഗ ലക്ഷണങ്ങൾ കണ്ടത്. മകളും 92 കാരനായ ഭർതൃപിതാവും താനും ഉൾപ്പെടെ എല്ലാവർക്കും 24 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായെന്ന് ൈഷനി പറഞ്ഞു. സ്ഥിതി വഷളായതോടെ ഭർത്താവിനെയും ഭർതൃപിതാവിനെയും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാക്കി.
വൃക്കസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന ഭർത്താവ് ഡയാലിസിസ് രോഗികൂടിയായിരുന്നു. 20 ദിവസം കോവിഡിനോട് െപാരുതി അദ്ദേഹം ജീവിതത്തിൽനിന്നു മടങ്ങി. പ്രമേഹവും തൈറോയ്ഡ് പ്രശ്നങ്ങളുമുണ്ടായിരുന്ന ഭർതൃപിതാവ് കഴിഞ്ഞ ആഗസ്റ്റ് 14 നും മരണപ്പെട്ടതോടെ ജീവിതം പൊടുന്നനെയൊരു ശൂന്യതയെന്നപോലെ ൈഷനിക്കും 20 കാരിയായ മകൾക്കും മുന്നിൽനിന്നു.
എന്നാൽ, തോറ്റുെകാടുക്കാൻ മനസ്സില്ലാതെ അവർ മനക്കരുത്തിൽ സാധാരണജീവിതത്തിലേക്ക് പിടിച്ചുകയറി. ആശുപത്രിയിലെത്തി പതിവുപോലെ കോവിഡിനെതിരായ പോരാട്ടത്തിന് ചുക്കാൻ പിടിച്ചു.
കോട്ടത്തേക്കാളേറെ നേട്ടമാണുള്ളതെന്നതിനാൽ വാക്സിനെടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും മാസ്കില്ലാത്തൊരു ലോകത്തെ കുറിച്ചാണ് അത് പ്രതീക്ഷ നൽകുന്നതെന്നും ഷൈനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.