പുതുച്ചേരി: അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം
text_fieldsചെന്നൈ: പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ് സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം. എൻ.ആർ കോൺഗ്രസ് നേതാവ് രംഗസാമിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ബുധനാഴ്ച രാവിലെ ലഫ്.ഗവർണറുടെ സെക്രട്ടറിയെ കണ്ട് 14 എം.എൽ.എമാർ ഒപ്പിട്ട നിവേദനം നൽകി.
നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി വി. നാരായണസാമിക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. പുതുച്ചേരി ലഫ്. ഗവർണറുടെ താൽക്കാലിക ചുമതല തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ വ്യാഴാഴ്ച രാവിലെ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് ഏറ്റെടുക്കും. ഇതിനുശേഷം വിശ്വാസവോെട്ടടുപ്പ് സംബന്ധിച്ച ഉത്തരവ് വന്നേക്കും. ഇൗമാസം 25നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും 28നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമിഴ്നാട്ടിലെത്തും.
തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിച്ച് ഭരണം കൈക്കലാക്കുന്ന തന്ത്രം പുതുച്ചേരിയിൽ നടക്കില്ലെന്നും ഇൗ ഗൂഢനീക്കത്തെ നേരിടുമെന്നും മുഖ്യമന്ത്രി നാരായണസാമി അറിയിച്ചു. രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകളെ ഇല്ലാതാക്കുകയാണ് ഇവരുടെ നയം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിൽ മത്സരിച്ച ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. ഒന്നോ രണ്ടോ എം.എൽ.എമാർ രാജിവെച്ചാലും ജനം ഡി.എം.കെ- കോൺഗ്രസ് സഖ്യത്തോടൊപ്പമാണെന്നും നാരായണസാമി അറിയിച്ചു.
ബുധനാഴ്ച പുതുച്ചേരിയിലെത്തിയ രാഹുൽ ഗാന്ധി മുഖ്യമന്ത്രി നാരായണസാമി ഉൾപ്പെടെ നേതാക്കളുമായി കൂടിയാലോചന നടത്തി. കേവല ഭൂരിപക്ഷം നഷ്ടമായാലും രാജിവെക്കേെണ്ടന്നാണ് തീരുമാനം. വിശ്വാസവോെട്ടടുപ്പിലൂടെ പുറത്തായാൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഡി.എം.കെ മുന്നണിക്ക് അനുകൂല തരംഗമുണ്ടാവുമെന്നാണ് വിലയിരുത്തൽ.
പുതുച്ചേരിയിൽ ഭരണമുന്നണിക്കും പ്രതിപക്ഷത്തിനും 14 അംഗങ്ങൾ വീതമുണ്ട്. കേവല ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ പിന്തുണ വേണം. ഗവർണർ ഭരണത്തിൻകീഴിൽ പുതുച്ചേരിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുകയാണ് ബി.ജെ.പി ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.