യുദ്ധക്കമ്പം, കശ്മീരി വേട്ട; വീഴ്ചമറച്ച് സർക്കാർ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ വളർത്തുന്ന യുദ്ധക്കമ്പം, കശ്മീരിക ൾക്കെതിരായ അതിക്രമങ്ങൾ, ഭീകരവേട്ട എന്നിവക്കിടയിൽ സ്വന്തം വീഴ്ചകൾ മറച്ച് സർ ക്കാർ. 50ഒാളം സി.ആർ.പി.എഫുകാരുടെ ജീവൻ പൊലിഞ്ഞ സംഭവത്തെക്കുറിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഉന്നതതല അന്വേഷണം ഒന്നുമില്ല. ഭീകരതയുമായി ബന്ധപ്പെട്ട വശങ്ങൾ ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എ അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇൻറലിജൻസ്, സുരക്ഷ ഏജൻസികളുടെ വീഴ്ച ഗവർണർപോലും തുറന്നു സമ്മതിച്ചിട്ട് അതേക്കുറിച്ച് വ്യവസ്ഥാപിത അന്വേഷണമില്ല.
മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോൾ ആഭ്യന്തര മന്ത്രിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിച്ചു. പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ചകൾ വ്യക്തമായിട്ടു കൂടി, ഭരണതലത്തിൽ ആരും ഉത്തരവാദികളില്ല. ഉചിതമായ സമയവും സ്ഥലവും തെരഞ്ഞെടുത്ത് സേന തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് യുദ്ധക്കമ്പം വളർത്തുകയും പാകിസ്താനെതിരെ ഏതാനും നയതന്ത്ര നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീനഗറിൽ ഭീകരവേട്ടയും നടക്കുന്നു. ആഭ്യന്തരമായി വർഗീയ, വംശീയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടി ഇല്ല. സോഷ്യൽ മീഡിയയിലെ വഴിവിട്ട അഭിപ്രായപ്രകടനത്തിെൻറ പേരിൽ പലർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാൽ, കശ്മീരികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ തീവ്രദേശീയതയുടെ വക്താക്കളായി ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന വർഗീയ അതിക്രമങ്ങൾക്കെതിരെ വ്യക്തമായ നിയമനടപടികൾ ഉണ്ടാവുന്നില്ല. കർഫ്യൂ ഏർപ്പെടുത്തിയ ജമ്മുവിൽ അഞ്ചു ദിവസം കഴിഞ്ഞിട്ടും സ്ഥിതി സംഘർഷഭരിതമാണ്. വർഗീയമായ ആക്രമണങ്ങൾക്കു കുറ്റക്കാരായവരെ പിടികൂടുന്നിെല്ലന്നാണ് അവിടെനിന്നുള്ള റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.