ന്യൂനമർദം തീവ്രമായി; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കണക്കില െടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം. 29, 30 തീയതികളിൽ കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
29ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും 30ന് ഈ അഞ്ച് ജില്ലകൾക്കുപുറമെ കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഈ ദിവസങ്ങളിൽ കടല്‍ പ ്രക്ഷുബ്ധമാകാനിടയുള്ളതിനാല് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങണമെന്നും അധികൃതർ നിർദേശം നൽകി.
ബംഗാൾ ഉൾക്കടലിന് തെക്ക്-കിഴക്കായി രൂപം കൊണ്ട ന്യൂനമർദം ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽനിന്ന് 1140 കിലോമീറ്റർ തെക്ക്-കിഴക്കായും ചെന്നൈക്ക് 1400 കിലോ മീറ്ററിന് തെക്ക്-കിഴക്കായും ആന്ധ്രപ്രദേശിലെ മചിലി പട്ടണത്തിന് 1760 കിലോമീറ്റർ തെക്ക്-കിഴക്കായും നിലകൊള്ളുകയാണ്. അടുത്ത 96 മണിക്കൂറിൽ ഈ ന്യൂനമർദം ശക്തിപ്രാപിച്ച് ഫനി ചുഴലിക്കാറ്റായി മാറി വടക്കൻ തമിഴ്നാടിെൻറയും തെക്കൻ ആന്ധ്രപ്രദേശിെൻറയും തീരങ്ങളിൽ ചൊവ്വാഴ്ചയോടെ കനത്തനാശം വിതക്കാനാണ് സാധ്യത.
ഇതിെൻറ ഫലമായി കേരളത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ്് വീശാനിടയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇൗ സാഹചര്യത്തിൽ േമയ് ഒന്നുവരെ ഇന്ത്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖാപ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.