ഷില്ലോങ്ങിലെ പൊലീസ് ബസാർ ഏരിയയിൽ ബോംബ് സ്ഫോടനം
text_fieldsഷില്ലോങ്: ഷില്ലോങ്ങിലെ തിരക്കേറിയ പൊലീസ് ബസാർ ഏരിയയിൽ ബോംബ് സ്ഫോടനം. ഞായറാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം. ചെറു സ്ഫോടനമാണ് നടന്നതെന്നും ആളപമായമില്ലെന്നും പൊലീസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് മാർക്കറ്റിലേക്കുള്ള പ്രവേശനത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
ഒരു മൊബൈൽ ഫോൺ കടയുടേയും വൈൻഷോപ്പിന്റേയും മുൻഭാഗത്തിന് സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചു. കുഴിബോംബാണോ സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ബോംബ് സ്ക്വാഡ് വിദഗ്ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് കണ്ടെത്താൻ ബോംബ് സ്ക്വാഡ് അന്വേഷണം ആരംഭിച്ചവെന്ന് പൊലീസ് പറഞ്ഞു.
സ്ഫോടനത്തെ അപലപിച്ച് മേഘാലയ മുഖ്യമന്ത്രി രംഗത്തെത്തി. പൊലീസ് ബസാറിലെ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തെ തകർക്കാനുള്ള ഭീരുക്കളുടെ പ്രവർത്തിയാണിത്. കുറ്റവാളികൾക്കെതിരെ ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.