Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനത്ത മൂടൽമഞ്ഞ്​:...

കനത്ത മൂടൽമഞ്ഞ്​: ഡൽഹിയിൽ ട്രെയിനുകൾ വൈകിയോടുന്നു

text_fields
bookmark_border
trains_delhi
cancel

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ്​ കാരണം കാഴ​്​ച മങ്ങുന്ന അവസ്​ഥയിൽ തലസ്​ഥാനത്ത്​ ട്രെയിനുകൾ വൈകിയോടുന്ന​ു. 33 ട്രെയിനുകളാണ്​ ഇ​പ്പോൾ വൈകിയിരിക്കുന്നത്​. മൂന്ന്​ ട്രെയിനുകൾ റദ്ദാക്കി​. അഞ്ച്​ ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിരിക്കുകയുമാണ്​. ​തലസ്​ഥാനത്ത് വായു മലിനീകരണം ശക്​തമാണ്​​. വെള്ളിയാഴ്​ച വായു ഗുണനിലവാര സൂചികയിൽ കൂടിയ അളവായ 335 ആണ്​ കാണപ്പെട്ടത്​.

അതേസമയം, കഴിഞ്ഞ വ്യാഴാഴ്​ച വായു ഗുണ നിലവാര സൂചികയിൽ ക​ുറഞ്ഞ അളവ്​ 288 കാണപ്പെട്ടത്​ ആശ്വാസകരമായി. ഡൽഹിയിലെ വായു നിലവാരം താരതമ്യേന മികച്ച നിലയിൽ കാണപ്പെട്ട ദിനമായിരുന്നു അന്ന്​. എന്നാൽ വൈകുന്നേരത്തോടെ താപനിലയിൽ വൻ കുറവ്​ നേരിടുകയും വായുനിലവാരം തീരെ താഴുകയുമായിരുന്നു.

മലിനീകരണവും പുകമഞ്ഞും ഒരുമിച്ചു വന്നതോടെ ഡൽഹിയിൽ നേരത്തെ ആരോഗ്യ അടിയന്തിരാവസ്​ഥ പ്രഖ്യാപിച്ചിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:low visibilitymalayalam newscancelledTrains delayed
News Summary - low visibility: Delhi Trains delayed, cancelled -India News
Next Story