ഭക്ഷ്യ എണ്ണയുടെ വില അടിയന്തരമായി കുറക്കണമെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞുകൊണ്ടിരിക്കുന്ന സഹാചര്യത്തിൽ ആഭ്യന്തര വിപണിയിലും എണ്ണ വില കുറക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഭക്ഷ്യ എണ്ണ വിൽക്കുന്ന വ്യാപാരികളുടെ അസോസിയേഷനോട് ലിറ്ററിന് 15 രൂപ കുറച്ചായിരിക്കണം എം.ആർ.പി എന്ന് ഉറപ്പുവരുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനം ഉടനടി നടപ്പാക്കണമെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു.
എണ്ണ ഉൽപാദകർ വിതരണക്കാർക്ക് നൽകുമ്പോഴും വില കുറക്കണം. ഉൽപാദകർ വിതരണക്കാർക്ക് വില കുറച്ച് നൽകുമ്പോൾ അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്കും ലഭിക്കേണ്ടതുണ്ട്. അതിനായി വകുപ്പ് വിവരങ്ങൾ കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ചില കമ്പനികൾ അവരുടെ എം.ആർ.പി കുറക്കുന്നില്ല. മറ്റ് കമ്പനികളേക്കാൾ ഉയർന്ന വിലയാണ് കാണിക്കുന്നത്. അവരും വിലകുറക്കേണ്ടതാണെന്നും മന്ത്രാലായം ആവശ്യപ്പെട്ടു.
ജൂലൈ 6 ന് നടന്ന യോഗത്തിൽ, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില കുറഞ്ഞുവെന്ന കാര്യം ചര്‍ച്ചയായിരുന്നു. അതിനാല്‍, ആഭ്യന്തര വിപണിയിലും തുല്യമായി വില കുറക്കണം എന്ന് യോഗം നിർദേശിച്ചു.
രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ ആവശ്യത്തിന്‍റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. അടുത്തിടെ ആഗോളതലത്തിൽ ഭക്ഷ്യഎണ്ണയുടെ വിലകുത്തനെ കുറഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര വിപണിയിൽ മാറ്റം പ്രകടമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭക്ഷയ വിതരണ വകുപ്പിന്റെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.