വാടക ഗർഭധാരണ നിയന്ത്രണ ബിൽ ലോക്സഭ പാസ്സാക്കി
text_fieldsന്യൂഡൽഹി: വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗർഭധാരണം നിരോധിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വാടക ഗ ർഭധാരണ നിയന്ത്രണ ബിൽ 2019, തിങ്കളാഴ്ച ലോക്സഭയിൽ പാസാക്കി.
ബിൽ പ്രകാരം ദമ്പതികൾക്ക് അടുത്ത ബന്ധുവിനെ മാത ്രമേ വാടകഗർഭധാരണത്തിന് ഉപയോഗപ്പെടുത്താൻ അനുവാദമുള്ളൂ. നിയമപരമായി വിവാഹം കഴിച്ച്, അഞ്ച് വർഷമായി കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. ഗർഭം ധരിക്കുന്നത് ധാർമികപരവും നിസ്വാർത്ഥവും ആയിരിക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ദമ്പതികളിൽ സ്ത്രീയുടെ പ്രായം 23നും 50നും മധ്യേയും പുരുഷൻെറ പ്രായം 23നും 55നും മധ്യേയും ആയിരിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
രാജ്യത്ത് നിയന്ത്രണ വിധേയമായേ വാടകഗർഭധാരണം നടക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കുന്നതോടൊപ്പം വാണിജ്യാടിസ്ഥാനത്തിലുള്ള ഗർഭധാരണം വിലക്കണമെന്നും നിയമ കമീഷൻെറ 228ാമത് റിപ്പോർട്ടിൽ നിർദേശിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്വർധൻ പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തിലുള്ള ഗർഭധാരണം നിരോധിക്കേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണ്. ഏറെകുറെ എല്ലാ രാജ്യങ്ങളും അത് നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് 2000 മുതൽ 3000വരെ നിയമവിരുദ്ധ വാടകഗർഭധാരണ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ചില വിദേശ ദമ്പതികൾ രാജ്യത്തിനകത്ത് താമസിച്ച് വാടകഗർഭധാരണം നടത്തുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.