പാചക വാതകവില വർധിപ്പിച്ചു
text_fields
ന്യൂഡൽഹി: പാചകവാതകവിലയിൽ വീണ്ടും വർധന. സബ്സിഡിയുള്ള പാചകവാതകത്തിന് 4.50 രൂപയും സബ്സിഡി ഇല്ലാത്ത ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 93 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ബുധനാഴ്ച അർധരാത്രി നിലവിൽ വന്നു. ഇതോടെ 14 കിലോഗ്രാമുള്ള സബ്സിഡിയുള്ള സിലിണ്ടറിന് 495.69 രൂപയാകും. സബ്സിഡിയില്ലാത്തതിന് 742 രൂപയും. വാണിജ്യാവശ്യത്തിനുള്ള19 കിലോഗ്രാം സിലിണ്ടറിന് 146 രൂപ കൂടി 1268 രൂപയായി.
2016 ജൂലൈക്ക് ശേഷം ഇത് 19ാമത്തെ വർധനയാണ്. അടുത്ത മാർച്ചോടെ പാചകവാതക സബ്സിഡി ഒഴിവാക്കാനുള്ള േകന്ദ്രസർക്കാർ തീരുമാനത്തിെൻറ ഭാഗമായാണ് ഒാേരാ മാസവും വില കൂട്ടുന്നത്. വിമാന ഇന്ധനത്തിെൻറ വിലയും അന്താരാഷ്ട്ര വില കണക്കാക്കി രണ്ടു ശതമാനം കൂട്ടി. കഴിഞ്ഞ ആഗസ്റ്റിനു ശേഷം നാലാമത്തെ വർധനയാണിത്.
രാജ്യത്ത് സബ്സിഡിയുള്ള പാചകവാതകത്തിന് 18.11 കോടി ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ വർഷം മൂന്നുകോടി നിർധന വനിതകൾക്ക് പ്രധാനമന്ത്രിയുടെ ‘ഉജ്ജ്വല യോജന’യിൽ സൗജന്യമായി നൽകിയ സിലിണ്ടർ ഉൾപ്പെടെയാണിത്. സബ്സിഡിയില്ലാത്ത പാചകവാതകം വാങ്ങുന്നവർ 2.66 കോടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.