പാചകവാതക സബ്സിഡി നിർത്തലാക്കുന്നു
text_fieldsന്യൂഡൽഹി: അടുക്കളയിലേക്ക് വീണ്ടും വിലവർധനയുടെ തീ. അടുത്ത മാർച്ച് മുതൽ പാചകവാതക സബ്സിഡിയില്ല. പ്രതിമാസം നാലുരൂപ വീതം എൽ.പി.ജി വില വർധിപ്പിച്ച് മാർച്ചോടെ സബ്സിഡി പൂർണമായി നിർത്തലാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി.
പ്രതിവർഷം സബ്സിഡി നിരക്കിൽ 12 സിലിണ്ടർ നൽകിവന്ന രീതിയാണ് മാറ്റുന്നത്. മാർച്ചിനുശേഷം വിപണിവില മുഴുവൻ കൊടുത്ത് ഗ്യാസ് സിലിണ്ടർ വാേങ്ങണ്ടി വരും. പെട്രോളിെൻറയും ഡീസലിെൻറയും വിലനിന്ത്രണം എടുത്തുകളഞ്ഞ രീതി അതിനുശേഷം പാചകവാതകത്തിെൻറ കാര്യത്തിലും പ്രാബല്യത്തിൽ വരുകയാണ്. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ എഴുതിനൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. രാജ്യത്ത് എൽ.പി.ജി സബ്സിഡി ലഭിക്കുന്ന 18.11 കോടി ഉപയോക്താക്കളുണ്ട്. സബ്സിഡി ഇല്ലാത്ത ഗ്യാസ് ഉപയോഗിക്കുന്നവർ 2.66 കോടിയാണ്. അഞ്ചുകിലോഗ്രാമിെൻറ ഗ്യാസ് സിലിണ്ടർ വിലയും എണ്ണക്കമ്പനികൾ ആനുപാതികമായി വർധിപ്പിക്കും.
14.2 കിലോഗ്രാമിെൻറ ഗാർഹിക സിലിണ്ടറിന് ഒാരോ മാസവും രണ്ടുരൂപ വീതം വർധിപ്പിച്ച് സബ്സിഡിത്തുക ചുരുക്കുന്ന രീതി കഴിഞ്ഞവർഷം ജൂലൈ ഒന്നു മുതൽ നടപ്പാക്കിവരുന്നുണ്ട്. രണ്ടുരൂപക്കുപകരം സബ്സിഡി നാലുരൂപ വെട്ടിക്കുറക്കാനാണ് കേന്ദ്രത്തിെൻറ പുതിയ നിർദേശം. ഇങ്ങനെ ഘട്ടംഘട്ടമായി സബ്സിഡി പൂജ്യത്തിൽ എത്തിക്കും.സബ്സിഡി ഒാരോ മാസവും രണ്ടുരൂപ വീതം കുറക്കാനുള്ള നിർദേശം പൊതുമേഖല എണ്ണക്കമ്പനികൾ 10 മാസം നടപ്പാക്കി.
തുടർന്ന് ഇക്കഴിഞ്ഞ ജൂൺ ഒന്നുമുതൽ നാലുരൂപ വീതം സബ്സിഡി കുറക്കാൻ േമയ് 30നാണ് സർക്കാർ ഉത്തരവിട്ടത്. മാർച്ചോടെ പൂർണമായും ഇല്ലാതാക്കുന്ന വിധം സബ്സിഡി വെട്ടിക്കുറക്കൽ ക്രമീകരിക്കണം.
ഇതിനുപുറമെ ഗ്യാസ് വില ആറുവർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വർധിപ്പിച്ചത് ജൂലൈ ഒന്നിനാണ്. അന്ന് സിലിണ്ടറിന്മേൽ 32 രൂപയാണ് കൂട്ടിയത്. ജി.എസ്.ടി നടപ്പാക്കിയതിെൻറ കൂടി പേരിലായിരുന്നു അത്. ഡൽഹിയിൽ സബ്സിഡി സിലിണ്ടറിന് ശരാശരി വില 477.46 രൂപയാണ്. കഴിഞ്ഞവർഷം ജൂണിൽ വില 419.18 രൂപ മാത്രമായിരുന്നു. സബ്സിഡിയില്ലാത്ത ഗ്യാസിന് 564 രൂപയുമാണ് വില. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇതിനേക്കാൾ വില വലിയതോതിൽ ഉയർന്നുനിൽക്കുന്നു. ഒരു സിലിണ്ടറിന്മേൽ സബ്സിഡി ഏകദേശം 86.84 രൂപയാണ്. ഗ്യാസ് സബ്സിഡി സ്വമേധയാ ഉപേക്ഷിക്കാൻ സമ്പന്നരെനിർബന്ധിച്ചുവരുകയായിരുന്നു സർക്കാർ.
പാവപ്പെട്ടവർക്ക് കൂടുതൽ സബ്സിഡി നിയന്ത്രണം കൊണ്ടുവരില്ലെന്ന വാഗ്ദാനത്തിനൊപ്പമായിരുന്നു ഇത്. ആ വാഗ്ദാനം സർക്കാർ തന്നെ ഇപ്പോൾ കാറ്റിൽപറത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.