എൽ.പി.ജി വില മുതൽ റെയിൽവേ ടൈംടേബിൾ വരെ; നാളെ മുതലുള്ള മാറ്റങ്ങൾ ഇവയാണ്...!
text_fieldsന്യൂഡൽഹി: എൽ.പി.ജി സിലിണ്ടർ ഡെലിവറി മുതൽ പുതിയ റെയിൽവേ ടൈംടേബിൾ അടക്കമുള്ള നിരവധി നിയമങ്ങളിൽ 2021 നവംബർ ഒന്ന് മുതൽ മാറ്റം വരികയാണ്. ഈ മാറ്റങ്ങൾ സാധാരണക്കാരെൻറ പോക്കറ്റിനെ കാര്യമായി ബാധിക്കുന്നതായതിനാൽ, അവയെ കുറിച്ചൊരു ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്.
അടുത്ത മാസം മുതൽ മാറാൻ പോകുന്ന ചില നിയമങ്ങൾ ഇതാ....
എൽപിജി വിതരണ സംവിധാനം
എൽപിജി സിലിണ്ടർ വീടുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കൾ അടുത്ത മാസം മുതൽ പുതിയ നിയമം പാലിക്കണം. എൽപിജി സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്നതിന് ഉപഭോക്താക്കൾ വിതരണക്കാരന് ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകേണ്ടതുണ്ട്. പുതിയ ഡെലിവറി ഓതന്റിക്കേഷൻ കോഡിന്റെ (ഡിഎസി) ഭാഗമായാണ് മാറ്റം.
നിക്ഷേപങ്ങളുടെയും പിൻവലിക്കലുകളുടെയും നിരക്കുകൾ പരിഷ്കരിക്കാൻ ബാങ്കുകൾ
തങ്ങളുടെ പുതുക്കിയ നിശ്ചിത പരിധിക്കപ്പുറം പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ഇൗടാക്കുന്ന ചാർജുകൾ ബാങ്ക് ഓഫ് ബറോഡ (BOB) നവംബർ 1 മുതൽ, പരിഷ്കരിക്കും. സേവിങ്സ് അക്കൗണ്ടുകൾക്കും സാലറി അക്കൗണ്ടുകൾക്കും പുതിയ നിരക്കുകൾ ബാധകമാകും. ബാങ്ക് ഓഫ് ഇന്ത്യ, പിഎൻബി, ആക്സിസ്, സെൻട്രൽ ബാങ്ക് തുടങ്ങിയവരും ഉടൻ തന്നെ ഇത് പിന്തുടർന്നേക്കും.
എൽ.പി.ജി വില
ആഗോള വിപണിയിലെ ക്രൂഡ് ഒായിലിെൻറ വിലയുടെ അടിസ്ഥാനത്തിൽ, എണ്ണ വിപണന കമ്പനികൾ എല്ലാ മാസത്തിെൻറയും ആദ്യ ദിവസം എൽപിജി വില പരിഷ്കരിക്കും. അതിനാൽ, അടുത്ത മാസം മുതൽ പാചക വാതക സിലിണ്ടറുകളിൽ വീണ്ടും വില വർദ്ധനവ് പ്രതീക്ഷിക്കാം.
റെയിൽവേ ടൈംടേബിൾ
രാജ്യത്തുടനീളമുള്ള ട്രെയിനുകളുടെ സമയപ്പട്ടികയിൽ ഇന്ത്യൻ റെയിൽവേ മാറ്റങ്ങൾ വരുത്താൻ പോകുന്നു. നവംബർ 1 മുതൽ പുതിയ സമയക്രമം ആരംഭിക്കും. 13,000 പാസഞ്ചർ ട്രെയിനുകളും 7,000 ഗുഡ്‌സ് ട്രെയിനുകളും ഈ മാറ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്ത് ഓടുന്ന 30 രാജധാനി ട്രെയിനുകളുടെ സമയവും മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.