എൽ.പി.ജി ടാങ്കർ സമരം പിൻവലിച്ചു
text_fieldsകോയമ്പത്തൂർ: എൽ.പി.ജി ടാങ്കർലോറികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചതായി ബൾക് എൽ.പി.ജി ട്രാൻസ്പോർട്ട് ഒാണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ടാങ്കർ ലോറികളുടെ വാടക കരാറുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ മേഖലാടിസ്ഥാനത്തിൽ നടത്തിയിരുന്ന ടെൻഡറുകൾ സംസ്ഥാനതലത്തിലാക്കിയത് ഉൾപ്പെടെയുള്ള നിബന്ധനകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫെബ്രുവരി 12 മുതൽ സമരം ആരംഭിച്ചത്.
ടെൻഡറുകൾ സംസ്ഥാനതലത്തിലാക്കിയത് കേന്ദ്ര സർക്കാറിെൻറ നയപരമായ തീരുമാനമാണെന്നും ഇതിൽ തങ്ങൾക്ക് ഇടപെടാനാവില്ലെന്നുമാണ് എണ്ണക്കമ്പനി അധികൃതർ അറിയിച്ചത്. എന്നാൽ, ടാങ്കർ ലോറിയുടമകളുടെ മറ്റു ചില ആവശ്യങ്ങൾ അംഗീകരിച്ചു. തുടർന്ന്, നാമക്കല്ലിൽ ചേർന്ന ലോറിയുടമകളുടെ യോഗമാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.