മക്കാ മസ്ജിദ് സ്േഫാടനക്കേസ്: ലഫ്. കേണൽ പുരോഹിത് കൂറുമാറി
text_fieldsഹൈദരാബാദ്: 2007ലെ മക്കാ മസ്ജിദ് സ്േഫാടനക്കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ ലഫ്. കേണൽ പ്രസാദ് പുരോഹിത് കോടതിയിൽ കൂറുമാറി. 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പുരോഹിതിനെ സി.ബി.െഎ ഒമ്പതുപേർ കൊല്ലപ്പെട്ട മക്കാ മസ്ജിദ് കേസിൽ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇൗ കേസ് പിന്നീട് എൻ.െഎ.എ ഏറ്റെടുത്തു. സൈന്യത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എന്നനിലയിലാണ് പ്രതികളിൽ ചിലരെ കണ്ടതെന്നും അത് ജോലിയുടെ ഭാഗമായിരുന്നുവെന്നുമാണ് പുരോഹിത് സെഷൻസ് കോടതിയിൽ വിചാരണക്കിടെ അറിയിച്ചത്.
നാസിക് ജയിലിൽകഴിഞ്ഞ തെൻറ മൊഴി സി.ബി.െഎ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപ്പട്ടികയിലുള്ള ഭരത് ഭായിയെ അറിയില്ല. മക്കാ മസ്ജിദ് സ്േഫാടനക്കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ ഒരുവിവരവും തെൻറ പക്കൽനിന്ന് ശേഖരിച്ചിട്ടില്ല- പുരോഹിത് കോടതിയെ അറിയിച്ചു. ഇൗ സാഹചര്യത്തിലാണ് സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.