ഭീകരത ഗൂഢാലോചനക്കേസിൽ എട്ടുപേർ കുറ്റക്കാരെന്ന് ലഖ്നോ കോടതി
text_fieldsന്യൂഡൽഹി: ഭീകരത ഗൂഢാലോചനക്കേസിൽ ഐ.എസുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ടുപേർ കുറ്റക്കാരാണെന്ന് ലഖ്നോ പ്രത്യേക കോടതി കണ്ടെത്തിയെന്ന് എൻ.ഐ.എ അറിയിച്ചു. ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും എൻ.ഐ.എ വക്താവിനെ ഉദ്ധരിച്ച് വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു.
ഈ കേസിലെ പ്രതികൾ 2017ൽ ഭോപാൽ-ഉൈജ്ജൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം നടത്തിയ സംഭവത്തിലും ഉൾപ്പെട്ടവരാണ്. ഇതിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു. ട്രെയിൻ സ്ഫോടനക്കേസ് വിചാരണ നടക്കുകയാണ്. ഭീകരതയുമായി ബന്ധപ്പെട്ട 2017ലെ കാൺപൂർ ഗൂഢാലോചനയിൽ യു.എ.പി.എ ഉൾപ്പെടെ ചുമത്തപ്പെട്ട കേസിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് ഇപ്പോൾ കോടതി കണ്ടെത്തിയത്.ആദ്യം ലഖ്നോ എ.ടി.എസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആറു ദിവസത്തിനുശേഷം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
കേസിലുൾപ്പെട്ടവർ സ്ഫോടക വസ്തു നിർമിക്കുകയും ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ സ്ഥാപിക്കാൻ ശ്രമം നടത്തുകയും ചെയ്തെന്നാണ് എൻ.ഐ.എ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.