Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖ്​നോ ആശുപത്രിയിൽ...

ലഖ്​നോ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

text_fields
bookmark_border
ലഖ്​നോ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
cancel

ലഖ്​നോ: കിങ്​ ജോർജ്​ മെഡിക്കൽ കോളജ്​ ട്രോമ സ​​െൻററിൽ തീപിടിത്തം. സംഭവത്തെ തുടർന്ന്​ രോഗികളെ ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ്​ വിവരം. രണ്ടാം നിലയിലെ സ്​റ്റോറിലുണ്ടായ ഷോർട്ട്​ സർക്യൂട്ടാണ്​ കാരണമെന്നാണ്​ പ്രാഥമിക അന്വേഷണ റിപ്പോർട്ട്​. 

രാത്രിയായതിനാൽ സുരക്ഷിത സ്​ഥാനത്തേക്ക്​ നീങ്ങാൻ രോഗികളും ബന്ധുക്കളും ഏറെ ബുദ്ധിമുട്ടി. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. നിരവധി വാതിലുകളും മറ്റും തകർത്താണ്​ രോഗികളെ രക്ഷപ്പെടുത്തിയത്​. 

ഒഴിപ്പിച്ചവരിൽ അത്യാസന്ന നിലയിലുള്ള 200 രോഗികളുമുണ്ട്​. ഇതിൽ ഒരു വനിതയെ ലോഹ്യ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെ മരിച്ചു. 250​ രോഗികളാണുണ്ടായിരുന്നത്​. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അന്വേഷണത്തിന്​ ഉത്തരവിട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lucknowmalayalam newsFire at King George'strauma centre
News Summary - Lucknow: Fire at King George's Medical University trauma centre india news
Next Story