പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഫസൽ കരീം കോവിഡ് ബാധിച്ച് മരിച്ചു
text_fieldsലഖ്‌നൗ: മെഡിക്കൽ കോളജിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഫസൽ കരീം കോവിഡ് ബാധിച്ച് മരിച്ചു. 46 കാരനായ അദ്ദേഹം ഏപ്രിൽ ഒമ്പതുമുതൽ കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു. 16 ന് ജോലി ചെയ്തിരുന്ന ലഖ്‌നൗ മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആരോഗ്യനില വഷളാകുകയും മസ്തിഷ്കാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
'ഡോ. കരീം തുടക്കത്തിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിെൻറ ആരോഗ്യം ഞങ്ങൾ നിരന്തരം നിരീക്ഷിച്ചിരുന്നു. ഏപ്രിൽ 16ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് അനുബന്ധ സങ്കീർണതകൾ കാരണം ബുധനാഴ്ച പുലർച്ചെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) ഉണ്ടായിരുന്നു'- ലഖ്‌നൗ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എം.എ. ഫരീദി പറഞ്ഞു.
അമ്മ, ഭാര്യ മൂന്ന് മക്കൾ എന്നിവരോടൊപ്പമാണ് ഫസൽ കരീം താമസിച്ചിരുന്നത്. മൂത്ത കുട്ടിക്ക് മൂന്ന് വയസുണ്ട്. ഇളയവർ രണ്ടുപേർ ഇരട്ടകളും എട്ട് മാസം മാത്രം പ്രായമുള്ളവരുമാണ്. ഡോ. കരീമിെൻറ അമ്മയ്ക്കും കോവിഡ് ബാധിച്ചിരുന്നുവെങ്കിലും അവർ പിന്നീട് സുഖംപ്രാപിച്ചു.
'കുടുംബത്തിന് പ്രിയപ്പെട്ട അംഗത്തെ നഷ്ടപ്പെട്ടു. ഏറെ സമർപ്പിതനായ കാർഡിയോളജിസ്റ്റായിരുന്നു അദ്ദേഹം. പകലും രാത്രിയും എന്നില്ലാതെ എല്ലായ്പ്പോഴും രോഗികൾക്ക് അദ്ദേഹം ലഭ്യമായിരുന്നു. ആശുപത്രിയിലെ മറ്റ് കാർഡിയോളജിസ്റ്റുകൾക്കൊപ്പം 24 മണിക്കൂറോളം അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. നമുക്കെല്ലാവർക്കും നികത്താനാവാത്ത നഷ്ടമാണിത് '-ഡോക്ടർ ഫരീദി പറഞ്ഞു.
ലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ പ്രാഥമിക മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. കരീം പി.ജി.ഐ ചണ്ഡിഗഡിൽ നിന്ന് എം.ഡി, ഡി.എം കാർഡിയോളജി എന്നിവ പൂർത്തിയാക്കി. 2015ലാണ് അദ്ദേഹം ലഖ്‌നൗ മെഡിക്കൽ കോളേജിൽ എത്തിയത്. ഡോ. കരീമിെൻറ ജീവൻ അപകടത്തിലാണെന്ന വാർത്ത അറിഞ്ഞ് അദ്ദേഹത്തിെൻറ വിദ്യാർഥികളും രോഗികളും പ്രാർഥനകളുമായി കഴിയുകയായിരുന്നു. അദ്ദേഹത്തിെൻറ വിയോഗത്തിൽ അനുശോചിച്ച് നിരവധിപേർ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.