ടാക്‌സി ഡ്രൈവറെ തുടരെ മുഖത്തടിച്ച യുവതിക്കെതിരെ കേസ് VIDEO
text_fieldsലഖ്‌നോ: ഉത്തര്‍ പ്രദേശിലെ ലഖ്‌നോവില്‍ തിരക്കേറിയ റോഡില്‍ യുവതി ഒരു ടാക്‌സി ഡ്രൈവറെ തുടരെ മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. മാസ്‌ക് ധരിച്ച യുവതി ആരാണൈന്ന് കണ്ടെത്തണമെന്നും അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്ടാഗ് വരെ ട്രെന്‍ഡ് ആയി. ഒടുവില്‍ യുവതിക്കെതിരെ കേസെടുത്തിരിക്കുകയാണ് യു.പി പൊലീസ്.
നഗരത്തിലെ അവാദ് ക്രോസിങ്ങില്‍ ശനിയാഴ്ചയായിരുന്നു സംഭവം. തന്റെ ദേഹത്ത് ഇടിക്കാന്‍ പോയെന്ന് പറഞ്ഞ് ഒരു യുവതി ടാക്‌സി ഡ്രൈവറെ തുടരെ മുഖത്തടിക്കുകയും തള്ളുകയും ചെയ്യുകയായിരുന്നു. ട്രാഫിക് പൊലീസിന് കണ്‍മുന്നിലായിരുന്നു മര്‍ദനം. മാത്രമല്ല, ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന രണ്ട് ബന്ധുക്കള്‍ക്കുമെതിരെ കൃഷ്ണ നഗര്‍ പൊലീസ് പിഴയും ചുമത്തി.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റു യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ യുവതിക്കെതിരെ രോഷമുയര്‍ന്നു. സഹാദത്ത് അലി എന്ന യുവാവാണ് അക്രമത്തിന് ഇരയായത്. യുവതിയെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നു.
കൂടാതെ, യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ടാക്‌സി ഡ്രൈവര്‍, പൊലീസും തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കമ്മീഷ്ണര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇതോടെയാണ് യുവതിക്കെതിരെ ഇപ്പോള്‍ പൊലീസ് കേസെടുത്തത്.
പ്രിയദര്‍ശിനി നാരായണ്‍ എന്ന യുവതിക്കെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു. കൃഷ്ണനഗര്‍ പൊലീസില്‍ നിന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.