ഇരട്ട ഭാഗ്യം; ടേക്ക് ഓഫിനിടെ പക്ഷിയിടിച്ച വിമാനത്തിന് വീണ്ടും തകരാർ
text_fields
റാഞ്ചി: കരിപ്പൂരിൽ വിമാനദുരന്തം സംഭവിച്ച് മണിക്കൂറുകൾ പിന്നിടുന്നതിന് മുേമ്പ റാഞ്ചിയിൽ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് തവണ. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വിമാനത്താവളത്തിൽ വെച്ചാണ് എയർ ഏഷ്യ വിമാനം രണ്ട് വട്ടം അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെ ടേക്ക് ഓഫ് സമയത്ത് പക്ഷി ഇടിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം വീണ്ടും ടേക്ക് ഓഫിന് തയാറായപ്പോൾ സാങ്കേതിക തകരാറുകൾ നേരിട്ടതോടെ പറക്കാനാകാതെ വരികയായിരുന്നു.
ശനിയാഴ്ച രാവിലെ 176 യാത്രക്കാരുമായി പറന്നുയരാനൊരുങ്ങവെയാണ് പക്ഷി വഴിമുടക്കിയായത്. 'റാഞ്ചിയില്‍നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന ഐ 5-632 വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഉടന്‍ തന്നെ പൈലറ്റ് ടേക്ക് ഓഫ് നിര്‍ത്തിവെച്ചതായിഎയര്‍ഏഷ്യ വക്താവ് അറിയിച്ചു.
പ്രശ്നങ്ങൾ പരിഹരിച്ച ശേഷം വൈകുന്നേരം വീണ്ടും പറക്കാൻ തയാറായെങ്കിലും റൺവേയിൽ വെച്ച് അപ്രതീക്ഷിത കുഴപ്പങ്ങൾ നേരിട്ടതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.
വിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കമ്പനിയിലെ തന്നെ പൈലറ്റ് പരാതിപ്പെട്ടതിനെത്തുടർന്ന് എയർ ഏഷ്യ വ്യോമായന മന്ത്രാലയത്തിൻെറ നിരീക്ഷണത്തിലിരിക്കേയാണ് സംഭവം.
പ്രമുഖ യൂട്യൂബറും എയർ ഏഷ്യയിലെ മുൻ ജീവനക്കാരനുമായ ഗൗരവ് തനേജയും ഇതേ കാര്യം ചൂണ്ടിക്കാണിച്ചതോടെ ഏവിയേഷൻ റഗുലേറ്റർ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് എയർ ഇന്ത്യ എക്സ്പ്രസിൻെറ ദുബായ്- കോഴിക്കോട് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ടത്. പ്രതികൂല കാലാവസ്ഥയിൽ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണ് രണ്ടായി പിളരുകയായിരുന്നു. 190 യാത്രികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 18 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.