‘ഇൗ പള്ളി പൊളിക്കാൻ ഞങ്ങൾ അനുവദിക്കില്ല’ –ഹെഡൊൻ ബെതിലെ സിഖുകാർ
text_fieldsലുധിയാന: ‘ഇൗ പള്ളി പൊളിക്കാൻ ഞങ്ങൾ ആരേയും അനുവദിക്കില്ല. ഇത് ൈദവത്തിെൻറ ഭവന മാണ്’ -പറയുന്നത് പഞ്ചാബിലെ ഹെഡൊൻ ബെത് ഗ്രാമമുഖ്യൻ ഗുർപൽ സിങ്. പഞ്ചാബിലെ ലുധിയാ ന ജില്ലയിലെ മച്ചിവാര താലൂക്കിലാണ് ഒരൊറ്റ മുസ്ലിം പോലുമില്ലാത്ത ഹെഡൊൻ ബെത് ഗ്രാമം. 1920ൽ നിർമിച്ച ഇൗ പള്ളി സംരക്ഷിക്കുന്നത് ഗ്രാമീണരായ സിഖ് മതവിശ്വാസികളാണ്.
1947ൽ ഇന്ത്യ-പാക് വിഭജനത്തോടെ ഗ്രാമത്തിലുണ്ടായിരുന്ന മുസ്ലിംകളെല്ലാം തങ്ങളുടെ വീടും ഭൂമിയും ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയതോടെ അനാഥമായ പള്ളിയുടെ സംരക്ഷണം സിഖുകാർ ഏറ്റെടുക്കുകയായിരുന്നു. പള്ളി കൈയേറാനുള്ള ശ്രമം തടയുമെന്ന ഗ്രാമത്തിലെ മുതിർന്നവരുടെ നിലപാടിന് പൂർണ പിന്തുണയാണ് ഗ്രാമം ഒന്നടങ്കം നൽകിയത്. ഹെഡൊൻ ബെതിലെ നൂറ്റാണ്ട് പഴക്കമുള്ള പള്ളി പോലെ മുസ്ലിം വഖഫ് ബോർഡിന് കീഴിലുണ്ടായിരുന്ന നൂറുകണക്കിന് വസ്തുക്കളാണ് വിഭജനത്തോടെ അനാഥമായത്.
പള്ളി, ഖബർസ്ഥാൻ, ജാറം, ഖാൻഗാഹ്, സ്കൂൾ, യതീംഖാന, ഇൗദ്ഗാഹ് മൈതാനം തുടങ്ങിയവയിൽ ഭൂരിഭാഗവും കൈയേറ്റത്തിനിരയായി. പഞ്ചാബ് സർക്കാറാണ് കൈയേറ്റത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ഭൂമാഫിയ രണ്ടാമതും. ഇക്കാര്യത്തിൽ ഒരന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇൗ പശ്ചാത്തലത്തിലാണ് ഹെഡൊൻ ബെതിലെ പള്ളി, കൈയേറ്റത്തിനിരയാകാതെ സംരക്ഷിച്ച ഗ്രാമീണരുടെ നിലപാടിന് പ്രസക്തിയേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.