ഭോപാൽ ട്രെയിൻ സ്ഫോടന അന്വേഷണം എൻ.െഎ.എ ഏറ്റെടുത്തു
text_fields
ഭോപാൽ: ഭോപാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിൻ സ്ഫോടനത്തിെൻറ അന്വേഷണം േദശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ഏറ്റെടുത്തു. മധ്യപ്രദേശിലെ ഷാജപൂർ ജില്ലയിൽ മാർച്ച് ഏഴിനാണ് സ്ഫോടനമുണ്ടായത്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും എൻ.െഎ.എ സംഘത്തിന് കൈമാറിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു. മധ്യപ്രദേശ് പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുത്ത എൻ.െഎ.എ കുറ്റാരോപിതരായ മുഹമ്മദ് ദാനിഷ്, മുഹമ്മദ് ആതിഫ് മുസഫർ, സഇൗദ് മീർ ഹുസൈൻ എന്നിവരെ ചോദ്യം ചെയ്തേക്കും. മൂവരെയും സ്ഫോടനത്തിന് മണിക്കൂറുകൾക്കുള്ളിൽ ഹോഷങ്കാബാദ് ജില്ലയിൽനിന്നാണ് പിടികൂടിയത്.
മൂവരെയും മാർച്ച് 23വരെ മധ്യപ്രദേശ് പൊലീസിലെ തീവ്രവാദവിരുദ്ധ സ്ക്വാഡിെൻറ കസ്റ്റഡിയിൽ വിടുകയായിരുന്നു. തീവ്രവാദസംഘടനയായ െഎ.എസ് അനുഭാവികളായ മൂവരും ട്രെയിനിനുള്ളിൽ പൈപ്പ് ബോംബ് വെക്കുകയായിരുന്നെന്നാണ് ആരോപണം. പൈപ്പ് ബോംബിെൻറ അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ അതിൽ ‘െഎ.എസ് ഇപ്പോൾ ഇന്ത്യയിൽ’ എന്നെഴുതിയിരുന്നെന്ന് പൊലീസ് പറയുന്നു. സ്ഫോടനത്തിൽ പത്തിലേറെ പേർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.