യു.പിയിൽ 5000 കോടി കൂടി നിക്ഷേപിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ നിലവിലെ പദ്ധതികൾക്ക് പുറമെ 5000 കോടി രൂപയുടെ കൂടി നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. ലഖ്നോവിൽ നടക്കുന്ന യു.പി ആഗോള നിക്ഷേപക ഉച്ചകോടിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയാണ് പ്രഖ്യാപനം നടത്തിയത്. ഇതുവഴി 25,000 പേർക്ക് പുതിയ തൊഴിൽ അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാരാണസി, പ്രയാഗ് രാജ്, അയോധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികൾ. നോയിഡയിൽ ലുലു മാളും ഹോട്ടലും നിർമ്മിക്കും. 6000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. 2500 കോടി രൂപയാണ് നോയിഡയിൽ ലുലു നിക്ഷേപിക്കുന്നത്. നോയിഡ സെക്ടർ 108ൽ 20 ഏക്കർ സ്ഥലമാണ് നോയിഡ അതോറിട്ടി ലുലു ഗ്രൂപ്പിന് കൈമാറുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യൂസഫലി പറഞ്ഞു.
500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. 20 ഏക്കറിൽ ഉയരുന്ന ഫുഡ് പാർക്കിലൂടെ 1700 പേർക്ക് പേർക്കാണ് നേരിട്ട് തൊഴിൽ ലഭിക്കുന്നത്. കർഷകർക്ക് ഉൽപന്നങ്ങൾ മികച്ച വിലയിൽ ഇവിടെ നേരിട്ട് വിൽക്കാനാകും. ഗൾഫ് മേഖലയിലേക്ക് ഈ ഉത്പന്നങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യുന്ന ചെയിൻ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്. ലഖ്നോ മാളിന്‍റെ പ്രവർത്തനം ഏഴ് മാസം പിന്നിട്ടതിന് പിന്നാലെയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.