2.42 കി.ഗ്രാം സ്വർണം; 84 കി.ഗ്രാം വെള്ളി... സർക്കാർ ഉദ്യോഗസ്ഥെൻറ അനധികൃത സമ്പാദ്യം കോടികൾ
text_fieldsഹൈദരാബാദ്: 1.5 കോടി വില വരുന്ന 2.42 കി.ഗ്രാം സ്വർണം, 84 കി.ഗ്രാം വെള്ളി ആഭരണങ്ങൾ... ഏതെങ്കിലും ജ്വല്ലറിയിലെ ആഭരണക്കണക്കല്ലിത്. ആന്ധ്രപ്രദേശിൽ ട്രഷറി വകുപ്പിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥെൻറ അനധികൃത സമ്പാദ്യമാണിത്.
തീർന്നില്ല, ഹാർലി ഡേവിഡ്സൻ മോട്ടോർ സൈക്കിൾ അടക്കം ആറ് വിലകൂടിയ ബൈക്കുകൾ, രണ്ട് കരിസ്മ മോട്ടോർ സൈക്കിൾ, മൂന്ന് ബുള്ളറ്റ്, രണ്ട് എസ്.യു.വി, നാല് ട്രാക്ടർ, രണ്ട് തോക്ക് എന്നിവയും പൊലീസ് റെയ്ഡിൽ ഇയാളുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. പുറമെ, 15 ലക്ഷം രൂപ, 49 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം, 27 ലക്ഷം രൂപയുടെ വാഗ്ദത്തപത്രം, കുതിരകൾ എന്നിവയും പൊലീസ് കണ്ടെത്തി. ട്രഷറി വകുപ്പിൽ സീനിയർ ഓഡിറ്ററായ, അനന്തപുർ ജില്ലയിലെ ബുക്കരയസമുദ്രം പ്രദേശത്തെ ഗജുല മനോജ്കുമാറാണ് കൈക്കൂലിയിലൂടെ കോടീശ്വരനായ ഉദ്യോഗസ്ഥൻ.
സ്വത്തുക്കൾ മനോജ്കുമാറിെൻറയും മാതാവിെൻറയും ഡ്രൈവറുടെയും പേരിലാണെന്ന് അഡീ. െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാമകൃഷ്ണപ്രസാദ് വ്യക്തമാക്കി. വരുമാന വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് മാതാവിെൻറ ഉൾപ്പെടെയുള്ളവരുടെ പേരിലേക്കു മാറ്റിയത്.
മറ്റൊരു സംഭവത്തിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽനിന്ന് 1.25 കോടി രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ തഹസിൽദാറായ ഇർവ ബൽരാജു നാഗരാജുവിനെ പിടികൂടി. തർക്കഭൂമിയുമായി ബന്ധപ്പെട്ട് രണ്ടുകോടിയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഗഡുക്കളായി നൽകാമെന്ന വാഗ്ദാനത്തിൽ കമ്പനി ഇയാളെ കുരുക്കുകയായിരുന്നു. ആൻറി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇയാളെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.