പശു സംരക്ഷണത്തിെൻറ പേരിൽ കൊല ഹിന്ദുത്വത്തിന് എതിരെന്ന് ശിവസേന
text_fieldsമുംബൈ: പശു സംരക്ഷണത്തിെൻറ പേരിലുള്ള കൊലപാതകങ്ങൾ ഹിന്ദുത്വത്തിന് എതിരാണെന്ന് ശിവസേന. കഴിഞ്ഞ ദിവസം വരെ പശുക്കളെ സംരക്ഷിച്ചിരുന്നവരാണ് ഹിന്ദുക്കൾ. എന്നാൽ ഇന്ന് പലരും കൊലപാതകികളായി മാറിയിരിക്കുന്നു. പശുവിെൻറ പേരിൽ ജനക്കൂട്ടം മർദിച്ചുകൊല്ലുന്നത് ഹിന്ദുത്വ സംസ്കാരത്തിന് എതിരാണ്.
ബീഫ് വിഷയത്തിൽ നരേന്ദ്ര മോദി സർക്കാർ ദേശീയ നയം രൂപീകരിക്കുകയാണ് വേണ്ടത്. ബീഫ് വിഷയം വ്യക്തികളുടെ ഭക്ഷണ ശീലത്തെയും വ്യാപാരത്തെയും തൊഴിലിനെയുമെല്ലാം ബാധിക്കുന്നതാണ്. പ്രശ്നങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ ദേശീയ നയം കൊണ്ടുവരണം. ഗോ സംരക്ഷണത്തിെൻറ പേരിൽ അക്രമങ്ങൾ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. ഹിന്ദുത്വ തത്വശാസ്ത്രത്തിൽ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സാമ്ന മുഖപ്രസംഗം വ്യക്തമാക്കുന്നു.
ബി.ജെ.പി ഭരിച്ചുകൊണ്ടിരിക്കുന്ന ഹരിയാന, ഝാർഖണ്ഡ്,ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള കൊലകൾ തുടരുകയാണെന്നും സാമ്നയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.