ബീഫ് കഴിക്കുന്നത് നിർത്തൂ; ആൾക്കൂട്ട കൊലപാതകം അവസാനിക്കുമെന്ന് ആർ.എസ്.എസ് നേതാവ്
text_fieldsറാഞ്ചി: ജനങ്ങൾ ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കുമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. മൂല്യങ്ങൾ പല പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നുണ്ട്. ആൾക്കൂട്ട കൊലപാതകം സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആൾവാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു ആർ.എസ്.എസ് നേതാവ്.
പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും അനുമതി നൽകുന്നില്ല. ക്രിസ്ത്യാനികൾ വിശുദ്ധ പശു എന്നാണ് പറയുന്നത്. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്. സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ് ലാം നിരോധിച്ചിട്ടുണ്ട്. കൂടാതെ മറ്റ് മതങ്ങളും പശുവിനെ കൊല്ലുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി.
രാജ്യത്ത് നിയമമുണ്ടെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടു. സമൂഹം ശരിയായ മൂല്യങ്ങൾ പിന്തുടർന്നാൽ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നും ആർ.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.