തമിഴ്നാട്ടിലേത് പോലെ ഗവർണറുടെ ഒാഫീസ് മോദി ദുരുപയോഗം ചെയ്തു -സ്റ്റാലിൻ
text_fieldsചെന്നൈ: കർണാടകയിൽ സർക്കാർ രൂപീകരണത്തിന് ബി.ജെ.പിയെ ക്ഷണിച്ച നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട്ടിൽ മുമ്പ് ചെയ്തത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടക ഗവർണറുടെ ഒാഫീസും ദുരുപേയോഗം ചെയ്തെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി. ഇത് നിയമസംഹിതക്കും ജനാധിപത്യത്തിനും എതിരാണെന്നും സംഭവത്തിൽ ഡി.എം.കെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെദിയൂരപ്പ അധികാരമേറ്റതിനെ ഭരണഘടനയുടെ തകർച്ചയായാണ് കാണുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി വിശേഷിപ്പിച്ചു. സ്വാതന്ത്ര്യത്തിെൻറ മരണമാണ് കർണാടകയിൽ സംഭവിച്ചതെന്നായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവിന്‍റെ പ്രതികരണം.
ഗവർണർ ഭരണഘടനക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും അഭിപ്രായപ്പെട്ടു. സർക്കാർ പറയുന്നതുപോെല പ്രവർത്തിക്കുകയാണ് ഗവർണറുടെ ചുമതല. ഗവർണർ ഒരു ആർ.എസ്.എസ് അംഗവും ഗുജറാത്തിൽ മോദി ഭരണകാലത്ത് ക്യാബിനറ്റ് മന്ത്രിയുമായിരുന്നുവെന്നും അതിനാൽ മോദി പറയുന്നതേ ഗവർണർ കേൾക്കൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.