Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെല്ലികെട്ട്​ നിരോധം:...

ജെല്ലികെട്ട്​ നിരോധം: സ്​റ്റാലി​െൻറ നേതൃത്വത്തിൽ തമിഴ്​​നാട്ടിൻ വൻ പ്രതിഷേധം

text_fields
bookmark_border
ജെല്ലികെട്ട്​ നിരോധം: സ്​റ്റാലി​െൻറ നേതൃത്വത്തിൽ തമിഴ്​​നാട്ടിൻ വൻ പ്രതിഷേധം
cancel

ചെന്നൈ: ജെല്ലിക്കെട്ട്​  നിരോധത്തിനെതിരെ ഡി.എം.കെ അധ്യക്ഷൻ സ്​റ്റാലി​​െൻറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി  പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ കലക്​ട്രേറ്റ്​ ഒാഫീസിനു മുന്നിൽ ഡി.എം.കെ ​പ്രവർത്തകരുടെ പ്രതിഷേധ റാലി എം.കെ സ്​റ്റാലിൻ ഉദ്​ഘാടനം ചെയ്​തു. മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ കനിമൊഴിയും പ്രതിഷേധറാലിയിൽ പ​െങ്കടുത്തു. തമിഴ്​നാടിനെതിരെ കേന്ദ്രസർക്കാറി​​െൻറ ഇരട്ടതാപ്പിനെതിരെയാണ്​ പ്രതിഷേധമെന്നും സംസ്ഥാനത്തി​​െൻറ പ്രധാന കായിക വിനോദമായ ജെല്ലിക്കെട്ട്​ നിരോധിച്ചുകൊണ്ടുള്ള  ഉത്തരവ്​ പിൻവലിക്കണമെന്നും ഡി.എം.കെ ആവശ്യ​പ്പെട്ടു.
പ്രവർത്തകർ കാലികളുമായി എത്തി കലക്​ട്രേറ്റ്​ ഒാഫീസിനു മുന്നിൽ കുത്തിയിരുന്നാണ്​​ പ്രതിഷേധിച്ചത്​.  ചെന്നൈ മറീനാ ബീച്ചിലും മധുരെയിലും വൻ പ്രതിഷേധ റാലി നടന്നു.
ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് എതിരായ ഹര്‍ജികള്‍ പൊങ്കലിനു മുന്‍പായി തീര്‍പ്പാക്കണമെന്നാവശ്യപ്പെടുന്ന തമിഴ്‌നാട് സര്‍ക്കാരി​​െൻറ ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയിരുന്നു.

ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതി കൈക്കൊള്ളുമെന്ന മറുപടിയാണ്​ കേന്ദ്രത്തിൽ നിന്നുണ്ടായത്​.  
ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് 2011ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് 2014ല്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jellikettudmk
News Summary - M K Stalin is leading state-wide protests outside Tamil Nadu
Next Story