ഒരു വർഷത്തെ ഇടവേളക്ക് ശേഷം കലൈജ്ഞർ പഴയ കളരിയിൽ
text_fieldsചെന്നൈ: ആരോഗ്യനില മോശമായതിനെത്തുടർന്നു വീട്ടിൽ ഒതുങ്ങിക്കൂടിയ കരുണാനിധി, തെന്ന കലൈജ്ഞറാക്കിയ പഴയ കളരിയിലേക്ക് വീണ്ടും എത്തി. ഡി.എം.കെ മുഖപത്രമായ മുരശൊലിയുടെ ആസ്ഥാനത്തേക്കു കരുണാനിധി എത്തിയപ്പോൾ സഹപ്രവർത്തകരായിരുന്നവർക്ക് വികാരനിർഭര അനുഭവം. കൈകൂപ്പി ചുറ്റും കൂടിയവർക്ക് സ്നേഹസമ്പൂർണമായ ചിരി സമ്മാനിച്ചു. വികാരത്തിെൻറ തിരതള്ളലിൽ വാക്കുകൾ ഒഴുകിയെത്തുമെന്ന് തോന്നിയെങ്കിലും ഡോക്ടർമാരുടെ കർശന നിർദേശമുള്ളതിനാൽ അതിന് മുതിർന്നില്ല.
പത്രത്തിെൻറ എഴുപത്തിയഞ്ചാം വാർഷികത്തിെൻറ ഭാഗമായ പ്രദർശനം കാണാനാണ് ഗോപാലപുരത്തെ വീട്ടിൽനിന്നു മകൾ സെൽവിക്കൊപ്പം കരുണാനിധി എത്തിയത്. അര മണിക്കൂറോളം കോടമ്പാക്കത്തെ ഓഫിസിൽ ചെലവഴിച്ചു. മകനും പാർട്ടി വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം നേതാവിെന സ്വീകരിക്കാനെത്തിയിരുന്നു. പ്രദർശനത്തിെൻറ ഭാഗമായ ചിത്രങ്ങളും ഓഡിയോ, വിഡിയോ ചിത്രീകരണവും കണ്ട ശേഷമാണു കലൈജ്ഞർ മടങ്ങിയത്.
പതിനെട്ടാം വയസ്സിൽ, 1942-ൽ ജന്മനാടായ തിരുവാരൂരിൽ കരുണാനിധി പുറത്തിറക്കിയ ലഘുലേഖയാണു പിന്നീട് തമിഴക രാഷ്ട്രീയത്തിൽ മാറ്റങ്ങൾ തീർത്ത മുരശൊലി പത്രമായത്. പാർട്ടി പ്രവർത്തകർക്കായി കരുണാനിധി പത്രത്തിൽ എഴുതിയിരുന്ന ‘ഉടപ്പിറപ്പേൻ’ എന്ന കോളം ഏറെ ശ്രദ്ധയമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആരോഗ്യനില തീർത്തും മോശമായതോടെയാണു കോളം നിർത്തിയത്.
പതിറ്റാണ്ടുകളായി കരുണാനിധിയുടെ ദിനചര്യയിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായിരുന്നു മുരശൊലി ഓഫിസ് സന്ദർശനം. ആരോഗ്യനില മോശമായതിനെത്തുടർന്നു ഒരു വർഷത്തോളമായി അദ്ദേഹം പൊതു ചടങ്ങുകളിൽ പങ്കെടുക്കാറില്ല. ഗോപാലപുരത്തെ വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതു ആശുപത്രികളിലേക്കു മാത്രം. ആരോഗ്യനില മെച്ചപ്പെട്ടുവെന്നു ഡോക്ടർമാർ അറിയിച്ചതോടെ അദ്ദേഹം ആദ്യം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് മുരശൊലി ഓഫിസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.