മോദിയുടെ വിശ്വാസ്യതക്കുമേൽ ചോദ്യങ്ങൾ ഉയരുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യതക്കുമേൽ ചോദ്യങ്ങൾ ഉയർത്തുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ ഗുജറാത്ത് മോഡൽ വികസനം പൊള്ളയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. ജനങ്ങൾ വാസ്തവത്തിൽ ഗുജറാത്ത് മാതൃക സ്വീകരിച്ചിട്ടില്ല -രാഹുൽ പറഞ്ഞു.
182ൽ 150ലേറെ സീറ്റുകൾ പ്രതീക്ഷിച്ച ബി.ജെ.പിക്ക് കിട്ടിയത് 99 സീറ്റുകളാണ്. 2012ൽ 115 സീറ്റുകൾ ഉണ്ടായിരുന്നത് നിലനിർത്താൻ പോലും കഴിഞ്ഞില്ല. 22 വർഷം ഭരണം നടത്തിയ സംസ്ഥാനത്താണ് ബി.ജെ.പിയുടെ സീറ്റുകൾ കുറഞ്ഞത്.
16 സീറ്റുകൾ വർധിപ്പിച്ച് 77ആണ് കോൺഗ്രസിെൻറ അംഗബലം. കോൺഗ്രസിനെ സംബന്ധിച്ച് മികച്ച ഫലമാണിത്. രാഷ്ട്രീയ ധാർമികതക്ക് ലഭിച്ച വിജയവും. തുറന്നുപറയുകയാണെങ്കിൽ, മോദിയുടെ വിശ്വാസ്യതക്ക്മേൽ വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഗുജറാത്ത് ഫലം മോദിക്കും ബി.െജ.പിക്കും ഒേട്ടറെ സേന്ദശങ്ങൾ നൽകുന്നുണ്ട്. എതിരാളികളെ തോൽപിക്കേണ്ടത് സ്നേഹവും സാഹോദര്യവും െകാണ്ടാണ് -രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.