ക്രിക്കറ്റ് മാച്ച് കണ്ട് ഡ്രൈവിങ്; ഡ്രെവറുടെ പണി തെറിപ്പിച്ച് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷൻ
text_fieldsമുംബൈ: ബസ് ഓടിക്കുന്നതിനിടെ ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ട ഡ്രൈവറെ മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(എം എസ് ആർ ടി സി) പിരിച്ചുവിട്ടു. സംസ്ഥാനത്തെ ഗതാഗതമന്ത്രി പ്രതാപ് സർനായികിൻറെ നിർദേശപ്രകാരമാണ് നടപടി.
മാർച്ച് 22ന് മുംബൈ-പുനെ റൂട്ടിൽ ഓടുന്ന ഇ-ഷിവന്റി ബസിലാണ് സംഭവം നടക്കുന്നത്. ബസിലെ യാത്രക്കാരൻ, ഡ്രൈവർ വീഡിയോ കണ്ടു കൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യം പകർത്തി ഗതാഗത മന്ത്രിക്ക് അയച്ചു നൽകുകയായിരുന്നു. ഒപ്പം അധികാരികളെ ടാഗ് ചെയ്തു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലും പങ്കു വച്ചു. തുടർന്ന് യാത്രക്കാർക്ക് സുരക്ഷാഭീഷണിയുണ്ടാക്കി അപകടകരമായ രീതിയിൽ വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്യുകയായിരുന്നു.
എം.എസ്.ആർ.ടി.സി യുടെ കീഴിൽ വരുന്ന സ്വകാര്യ ബസ് സർവീസിലെ ഡ്രൈവർമാർക്ക് സ്ഥിരമായി പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർനായിക് പറഞ്ഞു. വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ വീഡിയോ കാണുന്നതു സംബന്ധിച്ച് ഓട്ടോ-ടാക്സി ഡ്രൈവർമാർക്കെതിരെയും മുൻപ് പരാതികൾ ഉയർന്നു വന്നിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.