ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി; എം.എ. യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി
text_fieldsലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം.എ. യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈകോടതി ഷാജന്‍ സ്‌കറിയയ്ക്ക് നിര്‍ദേശം നല്‍കി. എം.എ. യൂസഫലിയുടെ പരാതിയിലാണ് കോടതി ഷാജന്‍ സ്‌കറിയക്കെതിരെ നടപടി സ്വീകരിച്ചത്.
ഇതു സംബന്ധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ 24 മണിക്കൂറാണ് കോടതി അനുവദിച്ചത്. ഇതെ കുറിച്ച് ഗൂഗിളിനും യൂട്യൂബിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 മുതല്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് എം.എ. യൂസഫലി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഡിയോ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം ഉദേശിച്ചുള്ളതാണെന്നായിരുന്നു യൂസഫലിയുടെ വാദം.
വാര്‍ത്തകള്‍ പിന്‍വലിക്കാത്ത സാഹചര്യത്തിൽ ഷാജന്‍ സ്‌കറിയയുടെ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും യൂട്യൂബിന് ഹൈകോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഷാജന്‍ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈകോടതി വിലയിരുത്തി. മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.