കശ്മീർ വ്യാജ ഏറ്റുമുട്ടൽ: സൈനിക ഒാഫിസർമാർ അടക്കമുള്ളവരുടെ ജീവപര്യന്തം ശിക്ഷ നിർത്തിെവച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വ്യാജ ഏറ്റുമുട്ടൽ കേസിൽ രണ്ട് ഉന്നത ഒാഫിസർമാരടക്കം അഞ്ച് സൈനികർക്ക് സൈനികേകാടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ സൈനിക ട്രൈബ്യൂണൽ താൽക്കാലികമായി നിർത്തിെവച്ചു. 2010ൽ ജമ്മു കശ്മീരിലെ മാക്കിലിൽ മൂന്ന് യുവാക്കളുടെ കൊലപാതകത്തിനിടയാക്കിയ കേസിലാണ് കേണലും ക്യാപ്റ്റനും അടക്കമുള്ളവരുടെ ശിക്ഷ നിർത്തിെവച്ചത്.
നാല് രജ്പുത്താന റൈഫിൾസിലെ കമാൻഡിങ് ഒാഫിസറായിരുന്ന കേണൽ ദിനേശ് പത്താനിയ, ക്യാപ്റ്റൻ ഉപന്ദ്രേ, ഹവിൽദാർ ദേവേന്ദ്രകുമാർ, ലാൻസ് നായ്ക്മാരായ ലക്ഷ്മി, അരുൺകുമാർ എന്നിവരെയാണ് 2014ൽ ജനറൽ കോർട്ട് മാർഷൽ ശിക്ഷിച്ചത്. ഇവർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ട്രൈബ്യൂണൽ വിധി. ജാമ്യം ലഭിക്കുന്നതോടെ അഞ്ചുപേരും ഉടൻ പുറത്തിറങ്ങും. കേസിൽ വിചാരണ ട്രൈബ്യൂണൽ തുടരുകയും ചെയ്യും.
റാഫിയാബാദ് സ്വദേശികളായ ശസാദ് ഖാൻ(27), ഷാഫി ലോൺ(19), റിയാസ് ലോൺ(20) എന്നിവരെയാണ് പാകിസ്താൻ ഭീകരർ എന്നാരോപിച്ച് വെടിെവച്ചുകൊന്നത്. നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ് വെടിെവച്ചതെന്നായിരുന്നു അവകാശവാദം. ഭീകരർ എന്ന വ്യാജേന ഇവരുടെ മൃതേദഹങ്ങൾ നിയന്ത്രണരേഖക്കുസമീപമുള്ള ശ്മശാനത്തിൽ അടക്കം ചെയ്യുകയും ചെയ്തു. ഭീകരരാണ് എന്ന് ബോധ്യപ്പെടുത്താൻ സൈനികർ കൊല്ലപ്പെട്ട ശാഫി ലോണിെൻറ മുഖത്ത് കറുത്ത പെയിൻറ് അടിച്ച് താടി െവച്ചിരുന്നതായി വരുത്തി.
മൂന്നുയുവാക്കളുടെയും കുടുംബം നൽകിയ പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജ ഏറ്റുമുട്ടലാണെന്ന് ജമ്മു-കശ്മീർ പൊലീസ് കെണ്ടത്തിയത്. സംഭവം ജമ്മു-കശ്മീരിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനെതുടർന്ന് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിനൊടുവിലാണ് സൈനികകോടതിയുടെ ശിക്ഷാവിധിയുണ്ടായത്. വ്യാജ ഏറ്റുമുട്ടലിെൻറ പേരിൽ കശ്മീരിൽ സൈനികർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ച ആദ്യ വിധി കൂടിയായിരുന്നു ഇത്. ജീവപര്യന്തം കൂടാതെ ഒാഫിസർ അടക്കമുള്ളവരുടെ റാങ്കും െപൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും എടുത്തുകളഞ്ഞിരുന്നു. സാഹചര്യതെളിവുകളെ മറ്റ് തെളിവുകളുമായി ബന്ധിപ്പിക്കുന്നതിൽ സൈനികകോടതി പരാജയെപ്പട്ടതായി ട്രൈബ്യൂണൽവിധിയിൽ പറയുന്നു.
താഴ്വരയിൽനിന്ന് തങ്ങളുടെ യൂനിറ്റ് മാറ്റുന്നതിനുമുമ്പ് കാഷ് അവാർഡും പ്രശംസാപത്രവും സംഘടിപ്പിക്കാനുള്ള നാല് രജ്പുത്താന ബറ്റാലിയെൻറ ശ്രമമാണ് വ്യാജ ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. 2010 ഏപ്രിൽ 29ന് രാത്രിയായിരുന്നു കൊലപാതകം. ഒരാഴ്ചക്കകം യൂനിറ്റ് സ്ഥലംവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.