ഇന്ത്യക്കും ഫ്രാൻസിനുമിടയിൽ നല്ലൊരു രസതന്ത്രമുണ്ട്- ഇമ്മാനുവൽ മാക്രോൺ
text_fieldsന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് സ്വീകരിച്ചു. നമുക്കിടയിൽ നല്ലൊരു രസതന്ത്രമുണ്ടെന്ന് തനിക്കു തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കി. രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങൾക്ക് ചരിത്രപരമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്നി ബ്രിഗിറ്റെ മാരി േക്ലാഡിനൊപ്പം ഇന്നലെ ഡൽഹി പാലം വിമാനത്താവളത്തിലിറങ്ങിയ ഫ്രഞ്ച് പ്രസിഡൻറിനെ ചട്ടം മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിെട്ടത്തി സ്വീകരിച്ചിരുന്നു.പ്രതിരോധ, ബഹിരാകാശ മേഖലകളിൽ പുതിയ കരാറുകളിൽ ഇരുവരും ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഏറെനേരം മാക്രോൺ ചെലവഴിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറിെൻറ ഒാഫിസ് അറിയിച്ചു.
വിവിധ സ്ഥാപനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 വിദ്യാർഥികളുമായി മാക്രോൺ ഇന്ന് സംവദിക്കും. ഇരു രാജ്യങ്ങളിലെയും 200ഒാളം പണ്ഡിതർ പെങ്കടുക്കുന്ന വിജ്ഞാന ഉച്ചകോടിയിലും പെങ്കടുക്കും. ഞായറാഴ്ച പത്നിക്കൊപ്പം താജ്മഹൽ സന്ദർശിക്കുന്ന മാക്രോൺ വാരാണസിയും സന്ദർശിക്കും. കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെയും അദ്ദേഹം കാണുന്നുണ്ട്.#WATCH: Prime Minister Narendra Modi received Emmanuel Macron, President of France in Delhi. The France President is on a four-day visit to India. pic.twitter.com/GX4tZmE3En
— ANI (@ANI) March 9, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.