‘2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ...; ഇമ്മാനുവൽ മാക്രോണിന്‍റെ റിപ്പബ്ലിക് ദിന സമ്മാനം
text_fieldsന്യൂഡൽഹി: ഫ്രാൻസിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്തിന്‍റെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതാണ് മാക്രോൺ. 2030ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികൾക്ക് രാജ്യത്തെ സർവകലാശാലകളിൽ പഠിക്കാനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും മാക്രോൺ വ്യക്തമാക്കി.
‘2030ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കും’ -മാക്രോൺ എക്സിൽ കുറിച്ചു. വ്യാഴാഴ്ച ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മാക്രോൺ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. ഇത്തവണ 95 ഫ്രഞ്ച് സേനാംഗങ്ങളും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 33 പേരുള്ള ബാൻഡ് സംഘവും ഫ്രാൻസിൽ നിന്നെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.