മകെൻറ കല്യാണം: കേരളത്തിലേക്ക് പോകാൻ മഅ്ദനി ഇന്ന് അപേക്ഷ നൽകും
text_fieldsബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിലേക്ക് പോകാൻ പ്രത്യേക അനുമതി തേടി ബുധനാഴ്ച ബംഗളൂരു എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും. മകൻ ഹാഫിസ് ഉമർ മുക്താറിെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിനും രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിനും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് അപേക്ഷ സമർപ്പിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി ടൗൺഹാളിലാണ് മകെൻറ കല്യാണം.
ആഗസ്റ്റ് ഒന്നു മുതൽ 20 വരെ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് അഭിഭാഷകർ മുഖേന സമർപ്പിക്കുന്ന അപേക്ഷയിൽ മഅ്ദനി ആവശ്യപ്പെടും. നേരേത്ത മകളുടെ കല്യാണത്തിനും ഉമ്മയെ സന്ദർശിക്കുന്നതിനും നാട്ടിലേക്ക് പോകാൻ കോടതി അനുമതി നൽകിയിരുന്നു. ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണത്തടവുകാരനായ മഅ്ദനി നിലവിൽ ജാമ്യത്തിൽ നഗരത്തിലെ ഫ്ലാറ്റിലാണ് താമസം. മാഹിക്കടുത്ത് അഴിയൂരിൽ താമസിക്കുന്ന വലിയപറമ്പത്ത് വീട്ടിൽ നിഹ്മത്ത് ജബിനെയാണ് ഹാഫിസ് വിവാഹം കഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.