കർണാടകയിൽ മുസ്ലിം സംവരണം എടുത്തുകളഞ്ഞ ബി.ജെ.പി നടപടി; കോടതിയെ സമീപിക്കാനൊരുങ്ങി ജംഇയ്യത്തു ഉലമായെ ഹിന്ദ്
text_fieldsമുസ്ലിംകളുടെ നാല് ശതമാനം സംവരണം എടുത്തുകളഞ്ഞ കർണാടക ബി.ജെ.പി സർക്കാറിന്‍റെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ജംഇയ്യത്തു ഉലമായെ ഹിന്ദ് അറിയിച്ചു. മുസ്‌ലിംകളോട് കാണിക്കുന്ന കടുത്ത അനീതിയാണ് നടപടിയെന്ന് സംഘടന പ്രസിഡന്റ് മൗലാന മഹമൂദ് മദനി പറഞ്ഞു. ദുയൂബന്ദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം പ്രധാനമന്ത്രി മോദിയുടെ പാസ്മന്ദ മുസ്ലിം ഉന്നമനവുമായി കൈകോർക്കുന്നില്ല.
പ്രധാനമന്ത്രി ഒരു വശത്ത്, പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലിംകളുടെ വികസന നയം പ്രോത്സാഹിപ്പിക്കുകയും മറുവശത്ത്, കർണാടകയിലെ അദ്ദേഹത്തിന്റെ പാർട്ടി സർക്കാർ അവരിൽ നിന്ന് സംവരണം തട്ടിയെടുത്ത് മറ്റ് വിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു. നാല് ശതമാനം ഒ.ബി.സി മുസ്ലീം ക്വാട്ട വൊക്കലിഗകൾക്കും ലിംഗായത്തുകൾക്കുമായി വിഭജിച്ചു. ക്വാട്ടക്ക് അർഹതയുള്ള മുസ്ലിംകളെ ഇപ്പോൾ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ മുസ്ലിംകൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വികസനത്തിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്ന വസ്തുതയെ വിവിധ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളും റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.